Leading News Portal in Kerala

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ|Woman Hacks Husband To Death With Axe Just 15 Days After Marriage


Last Updated:

യുവതിയും ഭർത്താവും തമ്മിൽ കൃത്യം നടന്ന ദിവസവും വഴക്കിട്ടിരുന്നതായി പൊലീസ് അറിയിച്ചു

News18News18
News18

ഇൻഡോറിലെ വ്യവസായി രാജ രഘുവംശിയുടെ കൊലപാതകം സൃഷ്ടിച്ച കോളിളക്കം അടങ്ങുന്നതിന് മുൻപ് സമാനരീതിയിലുള്ള മറ്റൊരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. അനിൽ ലോഖണ്ഡെ (53) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ രണ്ടാം ഭാര്യ രാധിക ലോഖണ്ഡെയെ (27) എംഐഡിസി പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 17 നാണു ഇരുവരുടെയും വിവാഹം നടന്നത്.

സാംഗ്ലി ജില്ലയിലെ കുപ്‌വാദ് തഹസിലിലാണ് ദമ്പതികൾ താമസിച്ചിരുന്നതെന്ന് എംഐഡിസി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ദീപക് ബന്ദ്‌വാൾക്കർ അറിയിച്ചു. ജൂൺ 11 ബുധനാഴ്ച പുലർച്ചെ 12:30 ഓടെയാണ് കൊലപാതകം നടന്നത്. വിവാഹബന്ധം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കൃത്യം നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നു. തുടർന്ന് കിടക്കയിൽ കിടന്ന ഭർത്താവിനെ യുവതി കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയുമായിരുന്നു.

കേസിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും യുവതിയെ ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം

മനസ്സിലാകുവെന്നും ഇൻസ്പെക്ടർ ദീപക് ബന്ദ്‌വാൾക്കർ പറഞ്ഞു. അതേസമയം, യുവതിക്കെതിരെ കൊലപതാകക്കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട അനിൽ ലോഖണ്ഡെയുടെ രണ്ടാം ഭാര്യയാണ് രാധിക. ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ കാൻസർ ബാധിച്ച് മരിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ 53 കാരനായ ഭർത്താവിനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 27കാരി അറസ്റ്റിൽ