CRPF, RSS ആസ്ഥാനം, IISC, ആക്രമണങ്ങൾ ആസൂത്രണം ചെയ്ത ലഷ്‌കർ ഭീകരനെ അജ്ഞാതർ പാക്കിസ്ഥാനിൽ വെടിവച്ചുകൊന്നു|Lashkar man who plotted RSS HQ, IISc and CRPF attacks shot dead in Pakistan
Last Updated:
പാകിസ്ഥാൻ സർക്കാർ സുരക്ഷ ഒരുക്കിയിരുന്ന ഇയാൾ സിന്ധിലെ മാറ്റ്‌ലിയിലുള്ള തന്റെ വസതിയിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് അജ്ഞാതർ വെടിവച്ചത്
2006-ൽ ആർഎസ്‌എസ് ആസ്ഥാനത്ത് നടന്ന ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്ന ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ റസുള്ള നിസാനി എന്ന അബു സായിയുള്ളയെ അജ്ഞതർ വെടിവച്ചു കൊന്നതായി റിപ്പോർട്ട്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഞായറാഴ്ചയോടെയാണ് സംഭവം. അജ്ഞാതരായ തോക്കുധാരികളെത്തി അബു സായിയുള്ളയെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്.
പാകിസ്ഥാൻ സർക്കാർ സുരക്ഷ ഒരുക്കിയിരുന്ന നിസാനി ഇന്ന് ഉച്ചകഴിഞ്ഞ് സിന്ധിലെ മാറ്റ്‌ലിയിലുള്ള തന്റെ വസതിയിൽ നിന്ന് ഇറങ്ങി വരുമ്പോഴാണ് അക്രമികൾ അദ്ദേഹത്തെ വെടിവച്ചത്.

നാഗ്പൂരിലെ ആർഎസ്‌എസ് ആസ്ഥാനത്തിന് നേരെയുള്ള ആക്രമണത്തിന്റെ മുഖ്യസൂത്രധാരന് പുറമേ, 2005-ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആക്രമണത്തിലും 2001-ൽ രാംപൂരിലെ സിആർപിഎഫ് ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിലും ലഷ്‌കർ പ്രവർത്തകൻ ഉൾപ്പെട്ടിരുന്നു.
New Delhi,Delhi