Leading News Portal in Kerala

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം ഇന്ത്യന്‍ താരങ്ങളുടെ കയ്യില്‍ കറുത്ത ആംബാന്‍ഡ് Indian players wear black armbands on the second day of the India-Australia Test match


Last Updated:

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരത്തിലാണ് കറുത്ത
ആംബാന്‍ഡ് അണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ എത്തിയത്

News18News18
News18

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരങ്ങള്‍ ഓസ്‌ട്രേലിയയില്‍ പുരോഗമിക്കുകയാണ്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽകറുത്ത ആം ബാഡ്ജ് അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ എത്തിയത്. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ മരണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് താരങ്ങള്‍ കൈകളില്‍ ആം ബാഡ്ജ് ധരിച്ചെത്തിയത്. ഇക്കാര്യം ബിസിസിഐ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി. ”അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനോടുള്ള സ്മരണാര്‍ത്ഥം ഇന്ത്യന്‍ ടീം കറുത്ത ബാഡ്ജ് ധരിച്ചിരിക്കുന്നു,” ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

മെല്‍ബണില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാം ദിനം കളി തുടങ്ങിയത്. ഏഴാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനൊപ്പം ഓസീസ് കാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ സ്മിത്ത് ഇന്ത്യക്കെതിരായ തന്റെ 11-ാമത്തെ ടെസ്റ്റ് സെഞ്ചുറി നേടി. ടെസ്റ്റിലെ അദ്ദേഹത്തിന്റെ 34-ാമത്തെ സെഞ്ചുറിയാണിത്. സ്മിത്തിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചുറിയാണിത്. കൂടാതെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി.

2004 മേയ് മുതല്‍ 2014 വരെയുള്ള കാലയളവിൽ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) വെച്ച് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹം അന്തരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 8.30നാണ് അദ്ദേഹത്തെ എയിംസില്‍ എത്തിച്ചത്. വീട്ടില്‍വെച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റനില്‍ അറിയിച്ചു. ”ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. രാത്രി 9.15ന് അദ്ദേഹം മരിച്ചു,” മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ദിനം ഇന്ത്യന്‍ താരങ്ങളുടെ കയ്യില്‍ കറുത്ത ആംബാന്‍ഡ്