LEO XIV ‘ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്ന്’; ലെയോ പതിനാലാമൻ മാര്‍പാപ്പ സ്ഥാനമേറ്റു|Leo XIV became Pope As Christ is one so is the church one
Last Updated:
വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമെന്നും ലെയോ പതിനാലമന്‍ മാര്‍പാപ്പ
ലെയോ പതിനാലാമൻ മാര്‍പാപ്പ സ്ഥാനമേറ്റു. ആഗോള കത്തോലിക്കാസഭയുടെ 267–മത് മാര്‍പാപ്പയായാണ് ലെയോ പതിനാലാമന്‍ സ്ഥാനമേറ്റത്. കുര്‍ബനമധ്യേ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.
വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമെന്നും ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണ്. ഐക്യത്തിലും സാഹോദര്യത്തിലും മുന്നോട്ടുപോകണമെന്നും ലെയോ പതിനാലമന്‍ മാര്‍പാപ്പ.
കുര്‍ബാന മധ്യേ വലിയ ഇടയന്‍റെ അധികാര ചിഹ്നങ്ങളായ പാലിയവും സ്ഥാനമോതിരവും പാപ്പ ഏറ്റുവാങ്ങി. പൗരസ്ത്യ സഭകളില്‍നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്‍റ കബറിടത്തിലെത്തി പ്രാര്‍ഥിച്ചശേഷമാണ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചത്.
ഡീക്കന്‍മാര്‍, വൈദികര്‍, മെത്രാന്‍മാര്‍ എന്നിവരെ പ്രതിനിധീകരിച്ച് മൂന്ന് കര്‍ദിനാള്‍മാരാണ് കുര്‍ബാനയില്‍ പങ്കെടുത്തത് . ആദ്യത്തെയാള്‍ പാലിയം ധരിപ്പിച്ചു. രണ്ടാമത്തെയാള്‍ മാര്‍പാപ്പയ്ക്കായി പ്രത്യേകം പ്രാര്‍ഥന ചൊല്ലി, മൂന്നാമത്തെയാള്‍ സ്ഥാനമോതിരണം അണിയിച്ചു.
New Delhi,Delhi