ഓൺലൈൻ തട്ടിപ്പിൽ പൊലീസ് തേടിയ നൈജീരിയക്കാരൻ കേരളത്തിലെ ഭാര്യയേയും മകളേയും കാണാൻ വരുമ്പോൾ പിടിയിൽ | Nigerian national arrested on online fraud charges while traveling to meet family in Kerala
Last Updated:
എടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു
ചെന്നൈ: ഓൺലൈൻ തട്ടിപ്പ് കേസിൽ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. 1.15 കോടിയുടെ ഓൺലൈൻ തട്ടിപ്പുകേസിൽ ബെംഗളൂരു പൊലീസ് തേടിയിരുന്ന നൈജീരിയൻ സ്വദേശി എഡ്വേർഡ് എബാം ഇദുപോർ കേരളത്തിലേക്കുള്ള യാത്രക്കിടെയാണ് പിടിയിലായത്. കൃഷ്ണഗിരി പൊലീസാണ് നൈജീരിയൻ സ്വദേശിയെ പിടികൂടിയത്.
കേരളത്തിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. 4 പാസ്പോർട്ടുകളും 3.93 ലക്ഷം രൂപയും യൂറോ കറൻസികളും 9 എടിഎം കാർഡുകളും 7 ബാങ്ക് പാസ്ബുക്കുകളും 5 മൊബൈലുകളും ഇയാളുടെ കയ്യിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
Chennai,Tamil Nadu
June 15, 2025 10:44 AM IST