Leading News Portal in Kerala

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22-കാരന്‍ അറസ്റ്റില്‍|22-year-old man arrested for raping and impregnating 10th grader he met on Instagram


Last Updated:

നാലു മാസം മുന്‍പാണ് പ്രതി ഇന്‍സ്റ്റഗ്രാമിലൂടെ വർക്കല സ്വദേശിയായ പതിനഞ്ചുവയസ്സുകാരിയെ പരിചയപ്പെട്ടത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് പിടിയിൽ .പാരിപ്പള്ളി പുലിക്കുഴി മുസ്‌ലിം പള്ളിക്ക് സമീപം താന്നിപൊയ്കയില്‍ കൊച്ചുവീട്ടില്‍ രാഹുൽ (22) ആണ് അറസ്റ്റിലായത്. വർക്കല പൊലീസാണ് പ്രതിയെ പിടികൂടിയത്.

നാലു മാസം മുന്‍പാണ് പ്രതി ഇന്‍സ്റ്റഗ്രാമിലൂടെ വർക്കല സ്വദേശിയായ പതിനഞ്ചുവയസ്സുകാരിയെ പരിചയപ്പെട്ടത്. തുടർന്ന് പെണ്‍കുട്ടിയോട് പ്രേമം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ പഠനത്തിനുള്ള അശ്രദ്ധയും പെരുമാറ്റത്തിൽ ഉണ്ടായ മാറ്റവും ശ്രദ്ധയില്‍പ്പെട്ട രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരവും കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരവും പുറത്തുവരുന്നത്.

തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വർക്കല പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. പാരിപ്പള്ളിയില്‍ നിന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 22-കാരന്‍ അറസ്റ്റില്‍