പിവി സിന്ധു വിവാഹിതയായി; വിവാഹ സല്‍ക്കാരം ഹൈദരാബാദില്‍|Badminton champion PV Sindhu marries venkata datta sai
Last Updated:
ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം
ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വിവാഹിതയായി. ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായിയാണ് വരന്‍. സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യുട്ടീവിന്റെ ഡയറക്ടര്‍ ആണ്. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളൊന്നും സോഷ്യൽ മീഡിയയിൽ എത്തിയിട്ടില്ല. കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പങ്കുവെച്ച ചിത്രം മാത്രമാണ് വിവാഹത്തിന്റേതായി പുറത്തുവന്നിട്ടുള്ളത്.
വിവാഹത്തില്‍ രാജ്യത്തെ രാഷ്ട്രീയ, കായിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ഹൈദരാബാദില്‍ ഇരുകുടുംബങ്ങളും ചേര്‍ന്ന് വിവാഹസത്കാരം നടത്തും. ഇരു കുടുംബങ്ങളും തമ്മില്‍ ഏറെക്കാലത്തെ ബന്ധമുണ്ടെന്നും വിവാഹക്കാര്യം ഒരുമാസം മുന്‍പാണ് തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ പി.വി. രമണ പ്രതികരിച്ചിരുന്നു.
December 23, 2024 8:32 PM IST