കാസര്‍ഗോഡ് 16-കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് വൈദികനെതിരെ കേസ് | Pocso case against Kasaragod priest for sexual assault of a 16 year old boy
Last Updated:
എറണാകുളം സ്വദേശിയായ പോള്‍ തട്ടുപറമ്പിൽ കണ്ണൂര്‍ ജില്ലയിലെ ഒരു ഇടവകയില്‍ സേവനമനുഷ്ടിച്ച ശേഷം ഒന്നര വര്‍ഷം മുമ്പാണ് ചിറ്റാരിക്കലില്‍ ചുമതലയേറ്റത്
കാസര്‍ഗോഡ് 16 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. അതിരുമാവ് ഇടവകയിലെ ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്ലസ് വൺ വിദ്യാർത്ഥിയായ 16-കാരനെ 2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവിൽ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന്‍ കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
കൗണ്‍സിലിംഗിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. നാല് ദിവസം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഫാദര്‍ പോള്‍ തട്ടുപറമ്പില്‍ ഒളിവിലായി എന്നാണ് പോലീസ് ഭാഷ്യം. പ്രതി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്. എന്നാൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ വൈദികന്‍ നിരപരാധിയാണെന്ന് കാണിച്ചുകൊണ്ട് പൊലീസിന് കത്തുകള്‍ എഴുതാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഓഡിയോ സന്ദേശം ഇടവകവിശ്വാസികള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ഇടവകയിലെ ഒരു ജീവനക്കാരന്‍ ആണ് സന്ദേശം അയച്ചിട്ടുള്ളത്. അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ പോലീസ് സംശയിക്കുന്നു.
എറണാകുളം സ്വദേശിയായ പോള്‍ തട്ടുപറമ്പിൽ കണ്ണൂര്‍ ജില്ലയിലെ ഒരു ഇടവകയില്‍ സേവനമനുഷ്ടിച്ച ശേഷം ഒന്നര വര്‍ഷം മുമ്പാണ് ചിറ്റാരിക്കലില്‍ ചുമതലയേറ്റത്.
Kasaragod,Kerala
June 14, 2025 6:23 PM IST