World Test Championship Final| ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനാകുമോ? ഇനി മുന്നിലുള്ള വഴികൾ എന്തെല്ലാം?| Can India reach World Test Championship final What are the chances ahead
Last Updated:
ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ രംഗത്തുള്ളത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയുടെ സാധ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം
ബ്രിസ്ബെയ്നിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ഫൈനലിലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യാത്ര കൂടുതൽ സങ്കീർണമായി. അഞ്ചാം ദിവസത്തെ അവസാന സെഷന് തൊട്ടുപിന്നാലെ മഴയും വെളിച്ചക്കുറവും മൂലം മത്സരം നിർത്തിവയ്ക്കാൻ ഇരു ക്യാപ്റ്റൻമാരും അമ്പയർമാരും തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയെ കൂടാതെ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവരാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ രംഗത്തുള്ളത്. പുതിയ സാഹചര്യത്തിൽ ഇന്ത്യയുടെ സാധ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം.
- ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാനായാൽ, മറ്റ് മത്സരങ്ങളുടെ ഫലം നോക്കാതെ തന്നെ രോഹിത്തിനും സംഘത്തിനും ഫൈനൽ ഉറപ്പിക്കാം.
- ബോർഡർ ഗവാസ്കർ പരമ്പര 2-1ന് ഇന്ത്യ നേടുകയും വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 1-0ന് തോൽപിക്കുകയോ 1-1ന് സമനിലയിൽ അവസാനിക്കുകയോ ചെയ്താലും ഇന്ത്യക്ക് ഫൈനലിലെത്താം.
- ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന രണ്ട് മത്സരങ്ങളിലും ഇന്ത്യയും ഓസ്ട്രേലിയയും ഓരോ മത്സരം ജയിച്ച് പരമ്പര 2-2 സമനിലയിലായാൽ ഇന്ത്യയുടെ ഫൈനലിലേക്കുള്ള പാത കുറച്ചുകൂടി ദുഷ്കരമാക്കും. പിന്നെ ഇന്ത്യക്ക് ഫൈനൽ പ്രവേശനം നേടണമെങ്കിൽ ശ്രീലങ്ക ഓസ്ട്രേലിയയെ 2-0ന് തോൽപിക്കണം. ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു മത്സരത്തിലെങ്കിലും പാകിസ്ഥാൻ പരാജയപ്പെട്ടാലേ ഈ വഴിക്ക് സാധ്യതയുള്ളൂ.
- ഇന്ത്യക്കെതിരായ പരമ്പരയിൽ 2-2ന് സമനില പിടിക്കുകയും ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളും ജയിക്കുകയും ചെയ്താൽ ഇന്ത്യക്ക് പ്രവേശനം നേടണമെങ്കിലുള്ള കടമ്പ ഇങ്ങനെ. പാകിസ്ഥാൻ ദക്ഷിണാഫ്രിക്കയെ രണ്ട് മത്സരങ്ങളിലും തോൽപിക്കണം.
മഴമൂലം തടസ്സപ്പെട്ട ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ബുധനാഴ്ച സമനിലയിൽ അവസാനിച്ചു. രണ്ട് മത്സരങ്ങൾ ശേഷിക്കെ പരമ്പര 1-1 എന്ന നിലയിലാണ്. 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 8 റൺസ് എന്ന നിലയിൽ നിൽക്കെ (യശസ്വി ജയ്‌സ്വാൾ 4, കെ എൽ രാഹുൽ 4) മോശം വെളിച്ചവും മഴയും കാരണം ചായക്ക് പിരിയുകയായിരുന്നു.
രണ്ടാം ഇന്നിംഗ്‌സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് എന്ന നിലയിൽ ഓസ്‌ട്രേലിയ ഡിക്ലയർ ചെയ്തത് മത്സരത്തെ ആവേശത്തിലാക്കിയിരുന്നു. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ആറ് ഓവറിൽ 18 വിക്കറ്റ് നഷ്ടത്തിൽ 3 വിക്കറ്റ് നേടി. മുഹമ്മദ് സിറാജ് (7 ഓവറിൽ 2/35), ആകാശ് ദീപ് (2/28) എന്നിവർ മികച്ച പിന്തുണ നൽകി.
18-ാം ഓവറിന് ശേഷം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിൽ നിന്നുള്ള അപ്രതീക്ഷിത നീക്കം വന്നു. അവസാന സെഷനിൽ 50 ഓവറിലധികം ശേഷിക്കെ, വിജയം ലക്ഷ്യമിട്ടായിരുന്നു കമ്മിൻസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. എന്നാൽ പിന്നീട് മഴ വീണ്ടും എത്തിയതോടെ സമനിലയിൽ പിരിയാൻ ഇരു ക്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു.
മൂന്നാം ടെസ്റ്റിൽ അഞ്ച് ദിവസങ്ങളിലായി ഒന്നിലധികം തവണ മഴ തടസ്സപ്പെട്ടു. നേരത്തെ, ഓസ്‌ട്രേലിയയുടെ 445 റൺസിന് മറുപടിയായി ഇന്ത്യ 260 റൺസിന് ഓൾ ഔട്ടായിരുന്നു. 9വിക്കറ്റിന് 252 എന്ന നിലയിൽ ദിവസം പുനരാരംഭിച്ച ഇന്ത്യ 24 പന്തിൽ എട്ട് റൺസ് കൂട്ടിച്ചേർത്ത് ഓൾ ഔട്ടാവുകയായിരുന്നു.
Summary: After the third Test between India and Australia ends in a draw, India’s chances of qualifying for the World Test Championship (WTC) 2025 final are on a knife’s edge now.
New Delhi,New Delhi,Delhi
December 18, 2024 5:22 PM IST
World Test Championship Final| ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനാകുമോ? ഇനി മുന്നിലുള്ള വഴികൾ എന്തെല്ലാം?