Leading News Portal in Kerala

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല: കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ|Woman s death in Idukki not due to wild elephant attack Postmortam Report says its amurder husband in custody


Last Updated:

കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്

News18News18
News18

ഇടുക്കി പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ലെന്നും കൊലപാതകമാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭർത്താവ് ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനുവിനെ പോലീസിന് നേരത്തെ സംശയം ഉണ്ടായിരുന്നു.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൃത്യമായ ആസൂത്രണത്തോടെയുള്ള അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ്. മരിച്ച സീതയുടെ ശരീരത്തിൽ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകൾ ഒന്നും കാണാത്തത് തന്നെ പോലീസിൽ സംശയം ഉണർത്തി.

ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. ശേഷം പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറു വാരിയെല്ലുകൾക്ക് പരിക്കുണ്ട്. മൂന്ന് വാരിയല്ലുകൾ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല: കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ