ബലൂചിസ്ഥാൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ ശ്രദ്ധാകേന്ദ്രമാകുന്നത് രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ|independence of Balochistan attracts 2 Hindu temples which have cultural and historical ties to India
Last Updated:
ഈ ക്ഷേത്രങ്ങൾക്ക് ഇന്ത്യയുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം വീണ്ടും ശ്രദ്ധയാകുകയാണ്
പതിറ്റാണ്ടുകളായി പാകിസ്ഥാന്റെ ക്രൂര പീഡനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ സായുധ പോരാട്ടം നടത്തുന്ന ബലൂചിസ്ഥാൻ ഇപ്പോൾ സ്വതന്ത്ര പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. പ്രമുഖ ബലൂച് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ മിർ യാർ ബലൂച് ആണ് പാകിസ്ഥാനില്‍ നിന്നും ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്.
പിന്നാലെ ശ്രദ്ധയാകുകയാണ് ഈ മേഖലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ. ഹിന്ദു ആരാധനാലയങ്ങളായ ഹിംഗ്ലാജ് മാതാ ക്ഷേത്രവും കടാസ് രാജ് ക്ഷേത്രവും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.
ബലൂചികൾ തങ്ങളുടെ സായുധ പോരാട്ടം ശക്തമാക്കുകയും ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുകയും ചെയ്യുമ്പോൾ, ഈ മേഖലയിലെ രണ്ട് പുരാതന ക്ഷേത്രങ്ങൾക്ക് ഇന്ത്യയുമായുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം വീണ്ടും ശ്രദ്ധയാകുകയാണ്.
ബലൂചിസ്ഥാനിലെ ലാസ്ബേല ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഹിംഗ്ലാജ് മാതാ ക്ഷേത്രമാണ് അവയിൽ പ്രധാനം. ഹിന്ദുമതത്തിലെ 51 ശക്തിപീഠങ്ങളിൽ ഒന്നായ ഈ ക്ഷേത്രം ഹിംഗ്ലാജ് ശക്തിപീഠ് എന്നാണ് അറിയപ്പെടുന്നത്. ഹിന്ദു പുരാണമനുസരിച്ച് സതിയുടെ തല വീണ സ്ഥലമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽ തന്നെ ഈ ക്ഷേത്രത്തിന് വലിയ പ്രാധാന്യമുണ്ട്.
ഹിംഗോൾ നദിക്കരയിൽ സ്ഥിതി ചെയ്യുന്നതും കുന്നുകളാൽ ചുറ്റപ്പെട്ടതുമായ ഈ ക്ഷേത്രം സിന്ധി, ബലൂച് ഹിന്ദു സമൂഹങ്ങൾ ആരാധിക്കുന്ന ക്ഷേത്രമാണ്. ചില മുസ്ലീങ്ങൾ പോലും ദേവിയെ ‘നാനി പിർ’ എന്ന് വിളിച്ച് ആരാധിക്കുന്നതായും പറയുന്നു. അതിനാൽ തന്നെ വെല്ലുവിളി നിറഞ്ഞതായാലും ആത്മീയമായി പ്രാധാന്യമുള്ള തീർത്ഥാടനകേന്ദ്രമായ ഹിംഗ്ലാജ് യാത്ര നിരവധി ഭക്തരെ ആകർഷിക്കുന്നു.
അത്തരത്തിൽ തന്നെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ചക്വാലിലുള്ള കടാസ് രാജ് ശിവക്ഷേത്രം. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ കാരണം ഹിന്ദുക്കൾക്ക് പ്രവേശിക്കാൻ സാധിക്കാത്തെ ചരിത്ര പ്രാധാന്യമുള്ള ആത്മീയകേന്ദ്രമാണ് ചക്വാലിലുള്ള കടാസ് രാജ് ശിവക്ഷേത്രം.
ശിവന് സമർപ്പിച്ചിരിക്കുന്ന ഈ പുരാതന ഹിന്ദു ക്ഷേത്രത്തിൽ കടാസ് കുണ്ഡ് എന്നറിയപ്പെടുന്ന ഒരു പുണ്യ തടാകമുണ്ട്. ഇത് സതിയെക്കുറിച്ച് ഓർത്ത് ദുഃഖിച്ചപ്പോൾ ശിവൻ കരഞ്ഞതിൽ നിന്നും രൂപപ്പെട്ടതാണെന്നാണ് വിശ്വാസം.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ കടാസ് രാജ് ക്ഷേത്രം ഹിന്ദു വിദ്യാഭ്യാസത്തിന്റെയും തത്ത്വചിന്തയുടെയും ഒരു പ്രധാന കേന്ദ്രമായിരുന്നു. പഞ്ചപാണ്ഡവരുടെ വനവാസകാലത അവർ ഇവിടെ സന്ദർശിച്ചിരുന്നുവെന്നും ആദി ശങ്കരാചാര്യരുടെ പഠിപ്പിക്കലുകളുമായി ഇത് ബന്ധപ്പെട്ടിരുന്നുവെന്നും വിശ്വസം നിലനിൽക്കുന്നു.
കൂടാതെ ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ഹിന്ദു-ബുദ്ധമത ശൈലികളെ പ്രതിഫലിപ്പിക്കുന്നതാണ്. വിഭജനത്തിനുശേഷം ക്ഷേത്രത്തിലെ ആരാധന കുറഞ്ഞുവെങ്കിലും, പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് ഇത് ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി തുടരുന്നു.
New Delhi,Delhi