Leading News Portal in Kerala

നെടുമ്പാശേരി ലഹരിക്കടത്തിൽ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടിയുടെ 163 കൊക്കെയ്ൻ ഗുളികകള്‍| Cocaine pills worth Rs 16 crores were recovered from stomachs of a couple in Nedumbassery drug trafficking case


Last Updated:

മൂന്നുദിവസം എടുത്താണ് മുഴുവൻ ഗുളികകളും പുറത്തെത്തിച്ചത്

ലൂക്കാസ്, ബ്രൂണലൂക്കാസ്, ബ്രൂണ
ലൂക്കാസ്, ബ്രൂണ

കൊച്ചി: നെടുമ്പാശേരിയില്‍ ലഹരികടത്തിന് ശ്രമിച്ച ബ്രസീലിയൻ ദമ്പതികളുടെ വയറ്റിനുള്ളില്‍ നിന്ന് പുറത്തെടുത്തത് 163 കൊക്കെയ്ൻ ഗുളികകൾ. ഇതിൽ 1.67 കിലോ കൊക്കെയ്ൻ പുറത്തെത്തിച്ചു. 16 കോടി വില വരുന്ന ലഹരിയാണ് ഇവർ ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങി കടത്താൻ ശ്രമിച്ചത്. ലൂക്കാസ്, ബ്രൂണ എന്നിവരാണ് ലഹരി ഗുളികകൾ ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡി ആർ ഐ കസ്റ്റഡി അപേക്ഷ ഉടൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.

ഇതും വായിക്കുക: ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; നോവായി ഗംഗാവലി പുഴയുടെ ആഴങ്ങളിൽ ജീവൻ നഷ്ടമായ അര്‍ജുൻ

വിശദമായ പരിശോധനയില്‍ വയറ്റിനുള്ളിൽ ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയതോടെ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്തരത്തില്‍ വിഴുങ്ങുന്ന ക്യാപ്‌സ്യൂളുകള്‍ പൊട്ടിയാല്‍ മരണം വരെ സംഭവിക്കാം. മൂന്നുദിവസം എടുത്താണ് മുഴുവൻ ഗുളികകളും പുറത്തെത്തിച്ചത്. കൊച്ചിയിലെത്തിയ ദമ്പതികള്‍ തിരുവനന്തപുരത്തേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇവര്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ കോളുകടക്കം അന്വേഷണ സംഘം പരിശോധിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/

നെടുമ്പാശേരി ലഹരിക്കടത്തിൽ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടിയുടെ 163 കൊക്കെയ്ൻ ഗുളികകള്‍