Gold Rate : നാലു ദിവസത്തിന് ശേഷം സ്വർണവിലയിൽ മാറ്റം; ഇന്നത്തെ നിരക്ക് അറിയാം | Gold price today on 21 march 2025 kerala gold rate update
Last Updated:
ഇന്നത്തെ വില പ്രകാരം ഒരു പവൻ സ്വർണം വാങ്ങുന്നതിനായി 70000 രൂപയെങ്കിലും ചിലവാകും
രുവനന്തപുരം: നാലു ദിവസത്തെ ഓട്ടത്തിന് ശേഷം സ്വർണവിലയിൽ ബ്രേക്ക്. ഇന്നലെ റെക്കോഡിട്ട സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 66160 എന്നാണ്. 22 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വിലയിൽ 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് 8270 എന്ന നിരക്കിലാണ് വ്യാപാരം.
വിവാഹ സീസൺ ആയതിനാലാണ് സ്വർണവില ഇന്നലെ വരെ കുറയാതെ മുന്നോട്ട് പോയത്. ജിഎസ്ടി, ഹാള്‍മാര്‍ക്കിംഗ് നിരക്കുകള്‍ എന്നിവ കൂടാതെ പണിക്കൂലി കൂടി ആഭരണത്തിന് കൊടുക്കേണ്ടി വരും. ഈ നിലയിൽ ഇന്നത്തെ വില പ്രകാരം ഒരു പവൻ സ്വർണം വാങ്ങുന്നതിനായി 70000 രൂപയെങ്കിലും ചിലവാകും.
ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇറക്കുമതി താരിഫിൻ്റെ ഫലമാണ് നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 87 ഡോളറിനടുത്ത് തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയ്ക്ക് കരുത്തായി.
Thiruvananthapuram,Kerala
March 21, 2025 11:05 AM IST