Leading News Portal in Kerala

പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ മരിച്ചനിലയിൽ| Writer Vineetha Kuttenchery found dead


Last Updated:

ഞായറാഴ്ച ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തത്

വിനീത കുട്ടഞ്ചേരി (ചിത്രം: ഫേസ്ബുക്ക്)വിനീത കുട്ടഞ്ചേരി (ചിത്രം: ഫേസ്ബുക്ക്)
വിനീത കുട്ടഞ്ചേരി (ചിത്രം: ഫേസ്ബുക്ക്)

തൃശൂര്‍: എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ (44) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ മലയാളസാഹിത്യത്തിനുള്ള 2019ലെ അവാര്‍ഡ് ജേതാവാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിനീതയുടെ ‘വിന്‍സെന്റ് വാന്‍ഗോഗിന്റെ വേനല്‍പക്ഷി’ എന്ന പുസ്തകം തൃശൂര്‍ പ്രസ് ക്ലബ്ബില്‍ പ്രകാശനം ചെയ്തത്.