നിയമവിരുദ്ധ ബെറ്റിംഗ് ആപ്പ് കേസ്; ഹർഭജനെയും യുവരാജ് സിംഗിനെയും ഇഡി ചോദ്യം ചെയ്തു Illegal betting app case ED questions Harbhajan and Yuvraj Singh
Last Updated:
നിരോധിത ബെറ്റിംഗ് ആപ്പുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്
നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പ് ആപ്പുകളെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, ഹർഭജൻ സിംഗ് , സുരേഷ് റെയ്‌ന , നടി ഉർവശി റൗട്ടേല എന്നിവരെ ഇഡി ചോദ്യം ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 1xBet പോലുള്ള നിരോധിത പ്ലാറ്റ്‌ഫോമുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരെയും മറ്റ് സെലിബ്രിറ്റികളെയും ചോദ്യം ചെയ്തതായി വൃത്തങ്ങൾ NDTV പ്രോഫിറ്റിനോട് പറഞ്ഞു
വെബ് ലിങ്കുകൾ, QR കോഡുകൾ എന്നിവ ഉൾപ്പെടുന്ന പരസ്യ കാമ്പെയ്‌നുകളിൽ 1xbat പോലുള്ള ‘സറോഗേറ്റ് പേരുകൾ’ ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഉപയോക്താക്കളെ നിയമവിരുദ്ധമായ വാതുവെപ്പ് പ്ലാറ്റ്‌ഫോമിലേക്ക് റീഡയറക്‌ട് ചെയ്യുന്നുണ്ടെന്നും നിലവിലെ നിയമങ്ങളുടെ ലംഘനമാണിതെന്നും ഇഡി വ്യക്തമാക്കി.
ഇത്തരംപ്ലാറ്റ്‌ഫോമുകൾ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിങ് പ്ലാറ്റ്‌ഫോമുകളാണെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചൂതാട്ട പ്രവർത്തനങ്ങൾക്കായുള്ള കൃത്രിമ അൽഗോരിതങ്ങൾ ആപ്പിൽ ഉപയോഗിക്കുന്നുണ്ടെന്നും ഇഡി പറഞ്ഞു. യുവരാജ് സിംഗിനെപ്പോലെയുള്ളവരുടെ പങ്കാളിത്തം 1xBet പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പ്രചാരം നേടിക്കൊടുക്കുകയും ആളുൾ വഞ്ചിക്കപ്പെട്ടെന്നും ഇഡി പറഞ്ഞു.
ഇൻഫർമേഷൻ ടെക്നോളജി (ഐടി) ആക്ട്, ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, സർക്കാർ വിജ്ഞാപനങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ ഒന്നിലധികം നിയമങ്ങൾ ഇത്തരം ഫ്ളാറ്റ്ഫോമുകൾ ലംഘിച്ചിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
New Delhi,Delhi
June 17, 2025 3:43 PM IST