Leading News Portal in Kerala

തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവ്


Last Updated:

സർവീസ് ദീർഘിപ്പിക്കുന്ന തീയതി ഉൾപ്പെടെ വിശദമായ വിജ്ഞാപനം റെയിൽവേ ഉടൻ പുറത്തിറക്കും.

തിരുവനന്തപുരം: തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടാൻ റെയിൽവേ ബോർഡ് ഉത്തരവ്. ഇതിന്റെ ഭാഗമായി പുതിയ പാമ്പൻ പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ ആരംഭത്തിൽ മണ്ഡപം വരെ സർവീസ് നടത്താനാണ് സാധ്യത. എന്നാൽ ഡിസംബറിൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതോടെ ട്രെയിൻ രാമേശ്വരത്ത് എത്തും. സർവീസ് ദീർഘിപ്പിക്കുന്ന തീയതി ഉൾപ്പെടെ വിശദമായ വിജ്ഞാപനം റെയിൽവേ ഉടൻ പുറത്തിറക്കും.

തിരുവനന്തപുരത്ത് നിന്ന് രാത്രി 8.30ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്‌ക്ക് 1.40ന് രാമേശ്വരത്ത് എത്തുകയും തിരിച്ച് ഉച്ചയ്‌ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേ ദിവസം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് എത്തു ന്ന തരത്തിലാണ് സമയക്രമീകരണം. 13 സ്ലീപ്പർ കോച്ച്, മൂന്ന് തേർഡ് എസി കോച്ച്, ഒരു സെക്കൻഡ് എസി, ഒരു ഫസ്റ്റ് എസി, രണ്ട് ജനറൽ കോച്ച് അടക്കം 22 കോച്ചുകളാകും ട്രെയിനിലുണ്ടാകുക.