ബെസ്റ്റ് ക്യാമറ ഫോൺ ₹40,000 താഴെ ? ഇതാ കാണൂ OPPO Reno14 5G| Best Camera Phone Under rs 40000 Meet the OPPO Reno14 5G
ഇത് ₹40,000 ൽ താഴെ വിലയുള്ള മറ്റൊരു മിഡ്–റേഞ്ച് ഫോൺ മാത്രമല്ല. ഓരോ ഭക്ഷണവും ഓരോ തെരുവ് വീഥികളും ഓരോ സുവർണ നിമിഷങ്ങളും പങ്കിടേണ്ട ഉള്ളടക്കമാക്കി മാറ്റാൻ കഴിവുള്ള ക്രിയേറ്റേഴ്സിനും ഡ്രീമേഴ്സിനും യോജിച്ച ഒരു ഡിവൈസാണ്. ഫ്ലാഗ്ഷിപ്പ് ഗ്രേഡ് ക്യാമറകൾ, AI സ്മാർട്ട്സ്, പ്രീമിയം ഡിസൈൻ എന്നിവ ഉപയോഗിച്ച്, Reno14 Pro വിട്ടുവീഴ്ചയില്ലാതെ നിങ്ങളുടെ നിമിഷങ്ങളെ രേഖപ്പെടുത്താൻ സഹായിക്കുന്നു.
ദൈനംദിന ജീവിതത്തെ ഉജ്ജ്വലമായ ഓർമ്മകളുടെ ഗാലറിയാക്കി മാറ്റാൻ സാധിക്കുന്ന 40K-യിൽ താഴെയുള്ള ഏറ്റവും മികച്ച ക്യാമറ ഫോൺ ഇതാണെന്ന് ഉറപ്പാണ്.
ക്രിയേറ്റീവ് ക്യാമറ
Reno14 5G കേവലം സ്പെക്ക് ഷീറ്റുകളെ മാത്രം അടിസ്ഥാനമാക്കിയല്ല. ഓരോ ലെൻസും നിങ്ങളുടെ ക്രിയേറ്റിവിറ്റിയെ പരിപോഷിപ്പിക്കാൻ വേണ്ടി നിർമ്മിച്ചതാണ്. പ്രത്യേകിച്ചും യാത്രകളിൽ ആയിരിക്കുമ്പോൾ മനോഹരമായ കാഴ്ചകളെ പകർത്തുവാൻ മനസ്സ് വെമ്പൽ കൊള്ളുമ്പോൾ. വിയറ്റ്നാമിലേക്കുള്ള നിങ്ങളുടെ അടുത്ത യാത്ര ഒരു ട്രാവൽ കോൺടെന്റ് ക്രിയേറ്റർ എന്ന നിലയിൽ നിങ്ങളുടെ അരങ്ങേറ്റം കുറിക്കുമോ? ഈ ഫോൺ ഉപയോഗിച്ച് അത് സാധ്യമാണ്.
- ഹനോയിയിലെ ഓൾഡ് ക്വാർട്ടറിലൂടെ സൈക്ലോയിൽ സഞ്ചരിക്കുമ്പോൾ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50MP main camera ഉപയോഗിച്ച് കുലുങ്ങി കൊണ്ടുള്ള യാത്രയിൽ പോലും ഷാർപ്പ് ആയിട്ടുള്ള ഷോട്ടുകൾ എടുക്കാൻ സാധിക്കുന്നതാണ്.
- സൂര്യോദയ സമയത്ത് ആൻ ബാങ് ബീച്ചിൽ നിൽക്കുമ്പോഴോ സാപ്പയിലെ എമറാൾഡ് ടെറസുകളിലേക്ക് നോക്കുമ്പോഴോ 8MP ultra-wide lens ലാൻഡ്സ്കേപ്പിനെ വളരെ വ്യക്തമായ ഒരു പനോരമിക് ക്യാൻവാസിലേക്ക് പകർത്തി കൊണ്ട് അതിന്റെ മൂല്യം തെളിയിക്കുന്നു.
- 3.5x 50MP telephoto zoom പർവതനിരകളിലെ മാർബിൾ പഗോഡകൾക്ക് മുകളിൽ കൊത്തിയെടുത്ത ഡ്രാഗണുകൾ, ഒറ്റയ്ക്ക് പറക്കുന്ന ഒരു പ്രാർത്ഥനാ പതാക തുടങ്ങി മിക്ക ക്യാമറകളും ബ്ലർ ആക്കുന്ന വിശദാംശങ്ങൾ പോലും പകർത്തുവാൻ നിങ്ങളെ അനുവദിക്കുന്നു: . നിങ്ങൾക്ക് കൂടുതൽ അടുത്തേക്ക് പോകണമെങ്കിൽ, 120x ഡിജിറ്റൽ സൂം മറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ പോലും ഷാർപ്പ് ഫോക്കസിലേക്ക് കൊണ്ട് വരുന്നു.

- ഹോയ് ആനിലെ ഒരു ലാന്റേൺ ലിറ്റ് കഫേയിൽ ഇരിക്കുമ്പോൾ നിങ്ങൾ ക്ഷീണിതനായാലും ചലിച്ച് കൊണ്ടിരിക്കുകയാണെങ്കിലും അല്ലെങ്കിൽ മൂഡി ലൈറ്റിൽ ഷൂട്ട് ചെയ്യുന്നതായാലും 50MP selfie camera with autofocus നിങ്ങളുടെ പോർട്രെയ്റ്റുകൾക്ക് തിളക്കം നൽകുന്നു.
യൂസർ–ഫസ്റ്റ് എഞ്ചിനീയറിംഗ് ഇങ്ങനെയാണ് കാണപ്പെടുന്നത്: നിങ്ങളുടെ മനസ്സിൽ കാണുന്നതുപോലെ തന്നെ നിങ്ങളുടെ കഥ ഫ്രെയിം ചെയ്യാൻ അനുവദിക്കുന്നതിനായി നിർമ്മിച്ച ഒരു ക്യാമറ സിസ്റ്റം
ഫോട്ടോഗ്രഫി പോലെ തന്നെ വീഡിയോഗ്രഫിയിലും Reno14 അതിന്റെ സവിശേഷതകൾ പ്രകടമാക്കുന്നു. മിക്ക മിഡ്-റേഞ്ച് ഫോണുകളും ബേസിക് റെസല്യൂഷനിലേക്ക് താഴുന്നിടത്ത്, Reno 14 സെക്കൻഡിൽ 60 ഫ്രെയിമുകളിൽ 4K HDR വീഡിയോ റെക്കോർഡ് ചെയ്യുന്നു. പ്രധാന ക്യാമറയിലേക്ക് 4K പരിമിതപ്പെടുത്തുന്ന മിക്ക ഫോണുകളിൽ നിന്നും വ്യത്യസ്തമായി, ഇവിടെ നിങ്ങൾക്ക് മെയിൻ, ടെലിഫോട്ടോ, സെൽഫി ലെൻസ് എന്നിവയിലുടനീളം 4K ലഭിക്കുന്നതാണ്.
അതായത് പ്രധാന ക്യാമറ ഉപയോഗിച്ച് പൂനെയിലെ ട്രാഫിക്കിലൂടെ സഞ്ചരിക്കുന്ന സ്കൂട്ടറുകളുടെ തിരക്ക് നിങ്ങൾ പകർത്താൻ തുടങ്ങുകയാണെങ്കിൽ തുടർന്ന് കൂടുതൽ ഏരിയ കവർ ചെയ്യാൻ മിഡ്-റെക്കോർഡിംഗിൽ അൾട്രാ-വൈഡിലേക്ക് മാറ്റാം. കണ്ടിന്യുറ്റിയോ ക്ലാരിറ്റിയോ നഷ്ടപ്പെടാതെ തന്നെ ഇത് സാധിക്കുന്നു. ഇനി അതിനായി അസ്വസ്ഥത ഉളവാക്കുന്ന എഡിറ്റുകളോ വിട്ടുവീഴ്ചകളോ ആവശ്യമില്ല.
ഈ ഫോണിൽ എടുക്കുന്ന ജീവസുറ്റ വീഡിയോകൾ ഓർമ്മകളെ പുനഃസൃഷ്ടിക്കുകയും, ഓരോ തവണ പ്ലേ അമർത്തുമ്പോഴും നിങ്ങളെ ആ കൃത്യമായ നിമിഷത്തിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്യുന്നു.
ഇതിൽ AI Voice Enhancer ഉണ്ട്. ഈ ഫോണിന്റെ രൂപകൽപ്പന കണ്ടന്റ് ക്രിയേറ്റേഴ്സിന് അനുയോജ്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ചിന്തനീയമായ സവിശേഷതയാണത്. കേരളത്തിലെ ഒരു ഹൗസ്ബോട്ടിൽ നിന്ന് കാറ്റുള്ളപ്പോഴോ അല്ലെങ്കിൽ എക്കോ ഉള്ള ഒരു ഹെറിറ്റേജ് ഹാളിൽ നിന്നോ ഒരു നരേഷൻ വീഡിയോ എടുക്കാൻ ശ്രമിച്ചാൽ പശ്ചാത്തല ശബ്ദത്തിൽ ആ സംസാരം അവ്യക്തമാകുമെന്ന് ഉറപ്പാണ്. AI Voice Enhancer നിങ്ങളുടെ ശബ്ദം വ്യക്തവും ഊഷ്മളവും കോൺഫിഡന്റുമായി നിലനിർത്തുന്നു. ബാക്ക്ഗ്രൗണ്ട് നോയിസുകൾ ഫെയ്ഡ് ആക്കുന്നു.
സൂര്യൻ അസ്തമിക്കുമ്പോഴും ഫൺ അവസാനിക്കുന്നില്ല, അത് പോലെ തന്നെ നിങ്ങളുടെ സ്റ്റോറി ടെല്ലിങും.
Reno14-ന്റെ triple flash array – മെയിൻ, അൾട്രാ-വൈഡ് എന്നിവയ്ക്കായി രണ്ട് ബ്രൈറ്റ് എൽഇഡികളും, കൂടാതെ ഒരു പ്രത്യേക ടെലിഫോട്ടോ ഫ്ലാഷും – ലൈറ്റുകൾ തെളിഞ്ഞതിനുശേഷവും ഷൂട്ടിംഗ് തുടരുന്നത് എളുപ്പമാക്കുന്നു. നിങ്ങൾ ബാങ്കോക്കിലെ രാത്രി വിപണികളിൽ ബ്രൗസ് ചെയ്യുകയാണെങ്കിലും, ടോക്കിയോയിലെ നിയോൺ ഇടവഴികൾ എക്സ്പ്ലോർ ചെയ്യുകയാണെങ്കിലും, ബാംഗ്ലൂരിലെ മഴയിൽ നനഞ്ഞ തെരുവുകളുടെ ഫോട്ടോ എടുക്കുകയാണെങ്കിലും, നിങ്ങളുടെ ഫോട്ടോകൾ അവയുടെ റിച്ച്നെസ്സ്, ക്ലാരിറ്റി, കളർ എന്നിവ നിലനിർത്തുന്നു.

Reno14 ഡ്യൂറബിൾ മാത്രമല്ല, അണ്ടർവാട്ടർ ക്യാമറയായി ഉപയോഗിക്കാൻ പാകത്തിൽ IP68 റേറ്റിംഗോടെ ഇത് വളരെ നന്നായി OPPO രൂപകൽപ്പന ചെയ്തിരിക്കുന്നു.
മാത്രമല്ല IP66, IP69 റേറ്റിംഗുകൾ ഉള്ളതിനാൽ ഈ ഫോൺ മൺസൂൺ മഴയിലോ പെട്ടെന്നുള്ള സ്പ്ലാഷുകളിലോ ഒട്ടും തളരുന്നില്ല. എന്നാൽ നിങ്ങൾ കൂടുതൽ മുന്നോട്ട് പോകുമ്പോൾ മറ്റ് ഫോണുകൾ തളരുന്ന സ്ഥലങ്ങളിൽ ഉദാഹരണത്തിന് ഫു ക്വോക്കിൽ നിന്ന് സ്നോർക്കലിംഗ് നടത്തുകയോ നിങ്ങളുടെ ഹോട്ടലിന്റെ ഇൻഫിനിറ്റി പൂളിൽ നീന്തുകയോ ചെയ്യുമ്പോൾ ഈ ഫോൺ ഒരു 4K underwater rig ആയി മാറുന്നു ഷാർപ്പ് വീഡിയോകളും ഹൈ റെസല്യൂഷനിലുള്ള ഫോട്ടോകളും പകർത്തുന്നു.

നിങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു ഓവർ-ദി-ടോപ്പ് സവിശേഷതയാണിത്.നിങ്ങൾ ആദ്യമായി ഇത് ഉപയോഗിക്കുന്നത് മുതൽ ഒഴിച്ചുകൂടാനാവാത്ത ഫീച്ചറായി ഇത് മാറുന്നു.
യൂസ് ഫുൾ AI
സ്റ്റൈലിഷ്, ക്രിയേറ്റർ ഫോക്കസ്ഡ് ഫോണുകളിൽ പവർഫുൾ AI സവിശേഷതകൾ ഉൾപ്പെടുത്തിയതിന് Reno സീരീസ് വളരെക്കാലമായി ആഘോഷിക്കപ്പെടുന്നു. Reno 14 5G ഉപയോഗിച്ച് OPPO ആ പാരമ്പര്യത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.
തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും അനുയോജ്യമായ ഒരു കൂട്ടം ടൂളുകൾ AI Editor 2.0 ഉൾക്കൊള്ളുന്നു
- AI Recompose: ഒറ്റ ടാപ്പിൽ AI ക്രോപ്പ് ചെയ്ത് നിങ്ങളുടെ ഷോട്ട് നേരെയാക്കുകയും റീഫ്രെയിം ചെയ്യുകയും ചെയ്യുന്നു. ഒരു ക്വിക്ക് പോർട്രെയ്റ്റ് മുതൽ ഒരു സ്വതസിദ്ധമായ ഗ്രൂപ്പ് സെൽഫി വരെ നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് സന്തുലിതവും പ്രൊഫഷണലുമായ കോമ്പോസിഷൻസ് ലഭിക്കും.

- AI Perfect Shot:ആ ഗ്രൂപ്പ് സെൽഫി എടുക്കുന്നതിനിടയിൽ ആരോ കണ്ണുചിമ്മിയോ? കുഴപ്പമില്ല—നിങ്ങളുടെ ആൽബത്തിൽ നിന്ന് കൂടുതൽ മികച്ച ഒരു എക്സ്പ്രഷൻ സ്വാപ്പ് ചെയ്യൂ.ആ ഷോട്ട് പെർഫെക്റ്റ് ആയി മാറും.
AI unblur, AI reflection remover, നമ്മുടെ പ്രിയപ്പെട്ട AI eraser എന്നിങ്ങനെയുള്ള നിരവധി സവിശേഷതകൾ കൂടി ചേരുന്നത് അന്യായ നേട്ടം നൽകുന്നു. ഒരു പ്രൊഫഷണൽ ഡിസൈനർ നിങ്ങളുടെ പോക്കറ്റിൽ ഉള്ളത് പോലെ.
ടൈമിംഗ് വളരെ പ്രധാനമാണ്. സൈഗോണിലെ ഒരു തെരുവ് കലാകാരന്റെ പാട്ട് റെക്കോർഡ് ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ സുഹൃത്തുക്കൾ തിരമാലയിൽ സർഫ് ചെയ്യുകയാണെങ്കിലും, ബ്ലർ ആകാതെ പെർഫെക്റ്റ് ആയി നിങ്ങൾക്ക് എല്ലായ്പ്പോഴും മികച്ച ഫ്രെയിം ക്യാപ്ച്ചർ ചെയ്യാൻ കഴിയുമെന്ന് AI Livephoto 2.0 ഉറപ്പാക്കുന്നു.
അതുല്യമായ പെർഫോമൻസ്
Reno14 Pro-യ്ക്ക് ചെയ്യാൻ കഴിയുന്ന എല്ലാത്തിന്റെയും അടിസ്ഥാനം പവർ ആണ്.
ഇൻസൈഡിൽ MediaTek Dimensity 8350 ഒരു മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നു: CPU പീക്ക് പെർഫോമൻസിൽ 20% പുരോഗതി, GPU പെർഫോമൻസിൽ 60% വർദ്ധനവ്, കഴിഞ്ഞ തലമുറയെ അപേക്ഷിച്ച് NPU പ്രകടനത്തിൽ 230% വർദ്ധനവ്. നിങ്ങൾ ചിയാങ് മായിലെ ഒരു കഫേയിൽ നിന്നുള്ള 4K വ്ലോഗ് എഡിറ്റ് ചെയ്യുകയാണെങ്കിലും, നിങ്ങളുടെ അവസാന ട്രെക്കിൽ നിന്നുള്ള ഫോട്ടോകൾ ബാച്ച് പ്രോസസ്സ് ചെയ്യുകയാണെങ്കിലും, അല്ലെങ്കിൽ ആപ്പുകൾക്കിടയിൽ ജമ്പ് ചെയ്യുകയാണെങ്കിലും , Reno 14 മിന്നൽ വേഗത്തിൽ തുടരുന്നു.

ഇതെല്ലാം ഒരുമിച്ച് കൊണ്ടുവന്നിരിക്കുന്നത് OPPO യുടെ ഏറ്റവും പുതിയ സോഫ്റ്റ്വെയർ പ്ലാറ്റ്ഫോമായ ColorOS 15 ആണ്. ഇത് സുഗമമായ മൾട്ടിടാസ്കിംഗ്, മികച്ച ബാറ്ററി ഉപയോഗം, മികച്ച AI റിസോഴ്സ് അലോക്കേഷൻ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു. ഫ്ലൂയിഡ് ട്രാൻസിഷനുകളും സ്നാപ്പി ജെസ്റ്റേഴ്സും മുതൽ സ്മാർട്ട് റിമൈൻഡറുകളും മെച്ചപ്പെടുത്തിയ സ്വകാര്യതാ നിയന്ത്രണങ്ങളും വരെ, ഫോൺ ശക്തമായതും പ്രതികരണശേഷിയുള്ളതുമാണെന്ന് ഇത് ഉറപ്പാക്കുന്നു.
ഇന്ത്യയിലെ യഥാർത്ഥ സാഹചര്യങ്ങളുമായി ഇത് സമർത്ഥമായി പൊരുത്തപ്പെടുന്നു. വേനൽക്കാലത്ത് ഉച്ചതിരിഞ്ഞുള്ള 35 ഡിഗ്രി സെൽഷ്യസ് താപനില അനുകരിക്കുന്ന OPPO ലാബ് പരീക്ഷണങ്ങളിൽ ഫോൺ അതിന്റെ കൂൾനെസ്സ് നിലനിർത്തി. തുടർച്ചയായി മൂന്ന് മണിക്കൂർ ഗെയിമിംഗിനുശേഷവും, താപനില 36.6 ഡിഗ്രി സെൽഷ്യസിൽ താഴെയായിരുന്നു. എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട AI-powered cooling system- ത്തിനു നന്ദി, ഹീറ്റ് തുല്യമായി പരത്തുന്ന വേപ്പർ ചേമ്പറുകളും ഗ്രാഫൈറ്റ് ലെയറുകളും ഇതിൽ ഉൾപ്പെടുന്നു, അതിനാൽ നിങ്ങളുടെ കൈയിൽ ഒരിക്കലും ഫോണിന്റെ ചൂട് അനുഭവപ്പെടില്ല.
നിങ്ങൾ ഒരു ഗെയിം കളിക്കുമ്പോൾ OPPO യുടെ AI Frame Boosting ആക്ഷൻ സുഗമമായി നിലനിർത്തുന്നു, ലാഗ് കുറയ്ക്കുന്നു, അങ്ങനെ നിങ്ങൾക്ക് ആ നിമിഷം പൂർണ്ണമായി ആസ്വദിക്കാനാകും.
തിരശ്ശീലയ്ക്ക് പിന്നിലെ AI
എല്ലാ സർഗ്ഗാത്മകതയും കണ്ണിനു മുന്നിൽ സംഭവിക്കുന്നതല്ല. നിങ്ങൾ എങ്ങനെ ആസൂത്രണം ചെയ്യുന്നു, ആശയവിനിമയം നടത്തുന്നു, പ്രചോദനം ഉൾക്കൊള്ളുന്നു എന്നതിലാണ് അതിന്റെ ഒരു പ്രധാന ഘടകം – അവിടെയാണ് Reno 14 Pro യുടെ AI സവിശേഷതകൾ കുഴപ്പങ്ങൾ നിശബ്ദമായി കൈകാര്യം ചെയ്യാൻ സഹായിക്കുന്നത്.
പുതുതായി ചേർത്ത AI Mind Space സ്ക്രീൻഷോട്ടുകൾ, ലിങ്കുകൾ,നോട്ട്സ് ,റിമൈന്ററുകൾ എന്നിങ്ങനെ ഓർമ്മിക്കേണ്ട എന്തും സംരക്ഷിക്കുന്നതിനുള്ള നിങ്ങളുടെ ക്യാച്ച്-ഓൾ ഹബ്ബാണ്. മൂന്ന് വിരലുകൾ ഉപയോഗിച്ച് മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ അത് തൽക്ഷണം സേവ് ആകും. പിന്നീട് ഒരു ക്വിക്ക് സെർച്ച് അതെല്ലാം ബാക്കപ്പ് ചെയ്യും. ആപ്പുകളോ ഫോൾഡറുകളോ പരിശോധിക്കേണ്ടതില്ല.
AI VoiceScribe നിങ്ങളുടെ സംഭാഷണം തത്സമയം വൃത്തിയുള്ളതും വായിക്കാൻ കഴിയുന്നതുമായ കുറിപ്പുകളാക്കി മാറ്റുന്നു. നിങ്ങൾ ഒരു നടത്തത്തിനിടയിൽ ഒരു സ്ക്രിപ്റ്റ് ബ്രെയിൻസ്റ്റോം ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ മീറ്റിംഗ് ടേക്ക്അവേകൾ ഹാൻഡ്സ്-ഫ്രീ ആയി പകർത്തുകയാണെങ്കിലും, അത് നിങ്ങളുടെ ഒരു വാക്ക് പോലും നഷ്ടപ്പെടുത്താതെ ടെക്സ്റ്റാക്കി മാറ്റുന്നു.
AI Call Translator നിങ്ങളുടെ യാത്രയിലായിരിക്കുമ്പോൾ തന്നെയുള്ള വ്യാഖ്യാതാവാണ്. ഫോൺ കോളുകൾക്കിടയിൽ തത്സമയ വോയിസ് ട്രാൻസലേഷൻ ഉപയോഗിച്ച്, നിങ്ങൾക്ക് ഹനോയിയിൽ വഴി ചോദിക്കാം, ബാലിയിൽ ഒരു സർഫ് ലെസൺ ബുക്ക് ചെയ്യാം, അല്ലെങ്കിൽ ഒരു പുതിയ സുഹൃത്തിനോട് ചാറ്റ് ചെയ്യാം.ഭാഷാ തടസ്സമില്ല, ഇടവേളകൾ ആവശ്യമില്ല.
സംഭാഷണത്തിന്റെ ഒരു ഭാഗം നിങ്ങൾക്ക് നഷ്ടമായാലോ? AI Call Summary പ്രധാന വിശദാംശങ്ങൾ പുറത്തെടുത്ത് തൽക്ഷണം ക്രമീകരിക്കുന്നു. എല്ലാം വീണ്ടും കേൾക്കേണ്ടതില്ല – ഹൈലൈറ്റുകൾ സ്ക്രോൾ ചെയ്താൽ മതി, നിങ്ങൾക്ക് മനസ്സിലാകും.
Reno14-ലെ Translate app ലളിതമായ ശൈലികൾക്കപ്പുറം പോകുന്നു. അടയാളങ്ങളും മെനുകളും വിവർത്തനം ചെയ്യാൻ നിങ്ങളുടെ ക്യാമറ ഉപയോഗിച്ചാൽ മതി.തത്സമയ ദ്വിഭാഷാ സംഭാഷണങ്ങൾക്കായി വോയ്സ് അല്ലെങ്കിൽ സ്പ്ലിറ്റ്-സ്ക്രീൻ ചാറ്റ് മോഡിലേക്ക് മാറുക, അല്ലെങ്കിൽ മീറ്റിംഗുകൾക്കും പ്രഭാഷണങ്ങൾക്കും ട്രാൻസലേഷൻ മോഡ് പ്രവർത്തനക്ഷമമാക്കുക. ട്രാൻസ്ക്രിപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾക്ക് സേവ് ചെയ്യാനും വീണ്ടും സന്ദർശിക്കാനും കഴിയും.

യാത്രക്കാർക്കും, പ്രൊഫഷണലുകൾക്കും, വിരലുകൾക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നതിനേക്കാൾ അല്പം വേഗത്തിൽ കാര്യങ്ങൾ രേഖപ്പെടുത്താനും മറ്റും ഒരു മികച്ച കംപാനിയൻ ആണിത്.
ഡ്യൂറബിൾ (ഒപ്പം വളരെ വേഗത്തിൽ ചാർജ് ചെയ്യാനാകുന്ന) ബാറ്ററി
ഇതിൽ ബാറ്ററി ലൈഫിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല.6,000mAh ബാറ്ററി രണ്ട് ദിവസം മുഴുവൻ എക്സ്പ്ലോർ ചെയ്യാനും ക്രിയേറ്റ് ചെയ്യാനും ഷെയർ ചെയ്യാനും കഴിയുന്ന ലോങ് ലാസ്റ്റിങ് ആണ്. അതിനാൽ വീട്ടിൽ ചാർജർ മറന്നാലും നിങ്ങൾക്ക് പരിഭ്രാന്തി വേണ്ട.
നിങ്ങൾക്ക് ഒടുവിൽ ഒരു ചാർജിങ് ആവശ്യമായി വരുമ്പോൾ, 80W SUPERVOOCTM ചാർജിംഗ് നിങ്ങളെ വെറും 48 മിനിറ്റിനുള്ളിൽ ഏകദേശം 1% മുതൽ 100% വരെ എത്തിക്കുന്നു. 10 മിനിറ്റ് ചാർജ് പോലും മണിക്കൂറുകളോളം കോളുകൾ ചെയ്യാനോ വീഡിയോ എഡിറ്റുകൾ ചെയ്യാനോ അപരിചിതമായ ഒരു നഗരത്തിലൂടെ നാവിഗേഷൻ ചെയ്യാനോ ആവശ്യമായ ചാർജ് നിങ്ങൾക്ക് നൽകുന്നു.
ബ്യൂട്ടി മീറ്റ്സ് ബീസ്റ്റ്: ആർട്ടും ആർമറും ഒരുപോലെ ചേർന്ന ഒരു ഡിസൈൻ
ഒറ്റനോട്ടത്തിൽ Reno14 Pro പൂർണ്ണമായും മനോഹരമാണ്: പേൾ വൈറ്റ് വേരിയന്റിലുള്ള ഇൻഡസ്ട്രിയിലെ ആദ്യത്തെ OPPO വെൽവെറ്റ് ഗ്ലാസ് മിനുസമാർന്നതാണ്. നിങ്ങൾ എവിടെ പോയാലും വിരലടയാള രഹിതമായി തുടരുന്നു. അൾട്രാ-സ്ലിം 7.48mm പ്രൊഫൈലും വൺ-പീസ് സ്കൾപ്റ്റഡ് ഗ്ലാസ് ബോഡിയും ഇതിന് തടസ്സമില്ലാത്തതും പ്രീമിയം ഫിനിഷും നൽകുന്നു.ഭാരം കുറഞ്ഞതും എന്തിനെയും നേരിടാൻ തക്ക കരുത്ത് ഉള്ളതുമാണ്. മരങ്ങളിലൂടെയുള്ള സൂര്യപ്രകാശത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റിച്ച് ലൈറ്റ് ഷിഫ്റ്റിംഗ് ഷേഡായ ഫോറസ്റ്റ് ഗ്രീൻ, ശാന്തമായ ഒരു കടൽത്തീരത്ത് തിരമാലകളുടെ മൃദുവായ ശാന്തത പ്രതിധ്വനിക്കുന്ന പേൾ വൈറ്റ് എന്നീ നിറങ്ങളിൽ ഫോൺ അവൈലബിൾ ആണ്.

സാഹസികതയ്ക്കായി നിർമ്മിച്ചിരിക്കുന്നത് ബോഡി മാത്രമല്ല – ഡിസ്പ്ലേയും അങ്ങനെയാണ്. Reno 14 Pro യിൽ ഒരു ബില്യണിലധികം കളേഴ്സ് നൽകുന്ന HDR10+ സർട്ടിഫിക്കേഷനോട് കൂടിയ 16.74cm AMOLED സ്ക്രീൻ , 1.5K റെസല്യൂഷൻ, അൾട്രാ-തിൻ ബെസലുകൾ, 93.4% സ്ക്രീൻ-ടു-ബോഡി അനുപാതം എന്നിവയാണുള്ളത് . നിങ്ങൾ ഫോട്ടോകൾ എഡിറ്റ് ചെയ്യുകയാണെങ്കിലും, റീലുകൾ കാണുകയാണെങ്കിലും, ഫൂട്ടേജ് അവലോകനം ചെയ്യുകയാണെങ്കിലും, എല്ലാം ഷാർപ്പും,വൈബ്രന്റും , യഥാർത്ഥവുമായി കാണപ്പെടുന്നു. 120Hz Smart Adaptive refresh rate ചലനത്തെ സുഗമമായി നിലനിർത്തുന്നു, അതേസമയം സ്പ്ലാഷ് ടച്ച് സാങ്കേതികവിദ്യ അർത്ഥമാക്കുന്നത് നിങ്ങൾക്ക് നനഞ്ഞ വിരലുകളോ കയ്യുറകളോ ഉപയോഗിച്ച് സ്ക്രീൻ ഉപയോഗിക്കാൻ കഴിയും എന്നാണ് – മഴക്കാലങ്ങൾ, ട്രെക്കിങ് അല്ലെങ്കിൽ ശൈത്യകാല യാത്രകൾക്ക് അനുയോജ്യം.
Aerospace-grade aluminum പ്ലാസ്റ്റിക്കിനേക്കാൾ 200%-ത്തിലധികം ശക്തമാണ്.ഇന്റേണൽ Sponge Bionic Cushioning നിങ്ങൾ എക്സ്പെക്റ്റ് ചെയ്യാത്ത ഡ്രോപ്പുകളുടെ ആഘാതങ്ങളെ ആഗിരണം ചെയ്യുന്നു.
മനോഹരമായി തോന്നിക്കുന്ന ഒപ്പം കരുത്തുറ്റതുമായ ഫോണാണിത്.
ഞങ്ങളുടെ നിഗമനം
കൂടുതൽ കാഴ്ചകൾ കാണുവാനും കൂടുതൽ ചിത്രങ്ങൾ പകർത്താനും ഷെയർ ചെയ്യാനും പ്രചോദനം നൽകുന്ന ഒരു ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ – OPPO Reno14 5G നിങ്ങളുടെ പുതിയ കോ ക്രിയേറ്റർ ആണ്.
നിങ്ങൾ ഒരു കണ്ടന്റ് ക്രിയേറ്റർ ആകട്ടെ, പതിവായി യാത്ര ചെയ്യുന്ന ആളാകട്ടെ, അല്ലെങ്കിൽ ദൈനംദിന നിമിഷങ്ങൾ അവർ അനുഭവിക്കുന്നത്ര മനോഹരമായി പകർത്തണമെന്ന് ആഗ്രഹിക്കുന്ന ആളാകട്ടെ, ഇത് മികച്ച അനുഭവം നൽകുന്ന ഒരു ഫോണാണ്. ഒരു ഫ്ലാഗ്ഷിപ്പ് ലെവൽ ക്യാമറ സിസ്റ്റം, ഏതാണ്ട് മാജിക് പോലെ തോന്നിക്കുന്ന AI ടൂളുകൾ, ഫിയർലെസ്സ് ഡിസൈൻ എന്നിവ ഉൾപ്പെടെ പ്രീമിയം ഫോൺ താങ്ങാനാവുന്ന വിലയിൽ നൽകാമെന്ന് Reno14 സീരീസ് തെളിയിക്കുന്നു.

നേരത്തെ വാങ്ങുന്നവർക്ക് ആകർഷകമായ ഓഫറുകൾ പ്രയോജനപ്പെടുത്താം. നോ കോസ്റ്റ് ഇഎംഐ, ചില ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് കാർഡ് ഇഎംഐയിൽ ക്യാഷ്ബാക്ക്, സീറോ ഡൗൺപേയ്മെന്റ് പ്ലാനുകൾ, എക്സ്ചേഞ്ച് ബോണസുകൾ, Google One 2TB + Gemini Advanced (₹5,200 വിലയുള്ളത്) പോലുള്ള സൗജന്യങ്ങൾ, ജിയോയുടെ ₹1199 പ്ലാനിൽ 6 മാസത്തേക്ക് 10 OTT ആപ്പുകളിലേക്ക് സൗജന്യ ആക്സസ് പോലുള്ള മികച്ച ഡീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 180 ദിവസത്തെ അധിക വാറന്റിയും സൗജന്യ സ്ക്രീൻ കേടുപാടുകൾക്കുള്ള സംരക്ഷണവും ഇതിലുണ്ട്.
ഇത് വെറുമൊരു ഫോൺ മാത്രമല്ല നിങ്ങളുടെ അടുത്ത സ്റ്റോറിയിലേക്കുള്ള പാസ്പോർട്ടാണിത്. ഇപ്പോൾ ഇത് സ്വന്തമാക്കാൻ മുമ്പത്തേക്കാൾ എളുപ്പമാണ്.
Partnered Post
New Delhi,New Delhi,Delhi
July 16, 2025 12:25 PM IST