Leading News Portal in Kerala

ദത്തെടുത്ത അഞ്ചുവയസുകാരിക്ക് ലൈംഗിക ചൂഷണം; 52കാരൻ പിതാവ് പോലീസ് പിടിയിൽ | An adopted girl was molested by her 52-year-old dad in thiruvananthapuram


Last Updated:

ശിശുക്ഷേമ സമിതിയിൽ നിന്നും ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരൻ ലൈംഗികമായി ചൂഷണം ചെയ്തത്

പ്രതീകാത്മക ചിത്രം  (AI generated)പ്രതീകാത്മക ചിത്രം  (AI generated)
പ്രതീകാത്മക ചിത്രം (AI generated)

അഞ്ചു വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവ് പാറശ്ശാലയിൽ പിടിയിൽ. ശിശുക്ഷേമ സമിതിയിൽ നിന്നും ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരൻ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ഡോക്ടറെ സമീപിക്കുകയായിരുന്നു.

ഡോക്ടറുടെ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. തുടർന്ന് പാറശ്ശാല പോലീസ് കുട്ടിയുടെ മൊഴിയിൽ കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.

Summary: In a shocking incident, a five-year-old adopted daughter was sexually molested by a 52-year-old man in Parassala in Thiruvananthapuram. The child was adopted from the Child Welfare Council. The girl was taken for medical examination after she reported the incident to the mother. Sexual abuse was medically confirmed upon investigation. The accused was presented before court