Last Updated:
എറണാകുളത്തിന് പുറമേ ഡൽഹി,ഗോവ, കുളു-മണാലി എന്നിവിടങ്ങളിൽ ചിത്രീകരണം നടക്കും
മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ. ഫ്ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശങ്കർ എസ്., സുമേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമിച്ച് വിഷ്ണു ശർമ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റർടൈനർ ചിത്രമാണ് ‘മൈൻഡ്പവർ മണിക്കുട്ടൻ’. ചിത്രത്തിന്റെ പൂജ, സ്വിച്ചോൺ കർമ്മം എറണാകുളത്തു വെച്ച് നിർവഹിച്ചു. തുടർന്ന് നടന്ന സൗഹൃദ കൂട്ടായ്മയിൽ ചലച്ചിത്രരംഗത്തെ പ്രമുഖരും പങ്കെടുത്ത് സംസാരിച്ചു.
ചിത്രത്തിൻ്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിൻ്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തിന് പുറമേ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് ലൊക്കേഷനുകൾ ഡൽഹി,ഗോവ, കുളുമണാലി എന്നിവിടങ്ങളാണ്.
ജിനീഷ് – വിഷ്ണു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി. സുകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ കപിൽ ഗോപാലകൃഷ്ണനാണ്. പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, നിർമ്മാണ നിർവ്വഹണം: വിനോദ് പറവൂർ, ഗാനരചന: രാജീവ് ആലുങ്കൽ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, കലാ സംവിധാനം: കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടർ: മനേഷ് ഭാർഗവൻ, പി.ആർ.ഒ: പി.ശിവപ്രസാദ്, സുനിത സുനിൽ, സ്റ്റിൽസ്: കാൻചൻ ടി.ആർ., പബ്ലിസിറ്റി ഡിസൈൻസ്: മനു ഡാവിഞ്ചി.
Summary: Malayalam movie Mindpower Manikuttan featuring Sudheesh in the lead role starts rolling in Ernakulam
Thiruvananthapuram,Kerala
August 18, 2023 6:39 AM IST