Leading News Portal in Kerala

വിപഞ്ചികയുടെ ഭർത്താവിനല്ലേ നിയമപരമായ അവകാശം? മൃതദേഹം നാട്ടിലെത്തിക്കേണ്ടതെന്തിന് ? ഹൈക്കോടതിയുടെ ചോദ്യം|Kerala high court in vipanchika case asks her husband has legal right Why the body brought back to india


Last Updated:

ഭർത്താവിന്റെയും എംബസിയുടെയും നിലപാട് അറിയണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു

News18News18
News18

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി.

വിപഞ്ചികയുടെ ഭർത്താവിനല്ലേ നിയമപരമായ അവകാശം എന്നും, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ കാരണം എന്താണെന്നും ഹൈക്കോടതി ചോദിച്ചു.

മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ബന്ധുവാണ് ഹർജി നൽകിയത്. ഹർജിയിൽ വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെ കക്ഷി ചേർക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഭർത്താവിന്റെയും എംബസിയുടെയും നിലപാട് അറിയണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ജസ്റ്റിസ് ഇൻ നഗരേഷാണിന്റേതാണ് നടപടി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

വിപഞ്ചികയുടെ ഭർത്താവിനല്ലേ നിയമപരമായ അവകാശം? മൃതദേഹം നാട്ടിലെത്തിക്കേണ്ടതെന്തിന് ? ഹൈക്കോടതിയുടെ ചോദ്യം