Leading News Portal in Kerala

ഇടവേള മതിയാക്കി രഘുനാഥ് പലേരിയുടെ തിരക്കഥയിലെ ചിത്രത്തിന് ചിങ്ങം ഒന്നിന് തുടക്കം


Last Updated:

രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന 33-ാമത് സിനിമ കൂടിയാണ് ഇത്

ഒരു നേർത്ത ഗൃഹാതുരതയോടെ മലയാളി നെഞ്ചിലേറ്റുന്ന ഒന്നു മുതൽ പൂജ്യം വരെ, പൊന്മുട്ടയിടുന്ന താറാവ്, മേലേപറമ്പിൽ ആൺവീട്, വധു ഡോക്ടറാണ്, മഴവിൽകാവടി, പിൻഗാമി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥ എഴുതിയ രഘുനാഥ് പലേരി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരക്കഥ എഴുതുന്നു. രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന 33-ാമത് സിനിമ കൂടിയാണ് ഇത്.

സപ്ത തരംഗ ക്രിയേഷൻസിന്റെയും വിക്രമാദിത്യ ഫിലിംസിന്റേയും ബാനറിൽ രഘുനാഥ് പാലേരി തിരക്കഥ എഴുതി ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്ത് ഹക്കീം ഷാജഹാൻ, പ്രിയംവദ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പ്രൊഡക്ഷൻ നമ്പർ 4 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.

ആനക്കള്ളൻ, പഞ്ചവർണ്ണ തത്ത, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. കിസ്‌മത്ത്, തൊട്ടപ്പൻ ചിത്രങ്ങൾക്ക് ശേഷം ഷാനവാസ് കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

‘ഹൃദയം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയ ഹിഷാം അബ്‌ദുൾ വഹാബാണ് പാട്ടുകൾ ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് എൽദോസ് നിരപ്പേൽ.

എഡിറ്റിംഗ്- മനോജ്, ലൈൻ പ്രൊഡ്യൂസർ- എൽദോ സെൽവരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം.എം.എസ്. ബാബുരാജ്, ആർട്ട്- അരുൺ ജോസ്, കോസ്റ്റിയൂം ഡിസൈനർ- നിസാർ റഹ്മത്, മേക്കപ്പ്- അമൽ ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഉണ്ണി സി.എ., കെ. രജിലേഷ്, സൗണ്ട് ഡിസൈനർ- രംഗനാഥ് രവി, കാസ്റ്റിംഗ് ഡയറക്ടർ- ബിനോയ് നമ്പല, കൊറിയോഗ്രാഫർ- അബാദ് റാം മോഹൻ, സ്റ്റിൽസ് – ഷാജി നന്ദൻ, സ്റ്റണ്ട്-കെവിൻ കുമാർ, മാർക്കറ്റിങ്- ഒബ്‌സ്ക്യുറ.

Summary: Ace screenwriter Raghunath Paleri is back to his forte, penning the script for an upcoming Malayalam movie. Tentatively titled Production No 4, the film directed by Shanavas K. Bavakutty starts rolling