രോഗബാധിതരായ തെരുവുനായകളുടെ ദയാവധത്തിനു അനുമതി നൽകി സംസ്ഥാന സർക്കാർ|kerala government allows euthanasia of stray dogs
Last Updated:
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് നിർണായകമായ തീരുമാനമെടുത്തത്
രോഗബാധിതരായ തെരുവുനായകരുടെ ദയാവധത്തിനു അനുമതി നൽകി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രി എം പി രാജേഷിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിൽ നിർണായകമായ തീരുമാനമെടുത്തത്.
നായ്ക്കൾ രോഗബാധിതരാണെന്ന് വെറ്റിനറി ഡോക്ടർ വിദഗ്ധനെ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ ഇവയെ ദയാവധത്തിന് വിധേയമാക്കാം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിനായുള്ള അനുമതി നൽകും. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം ആണ് ഈ അനുമതി തദ്ദേശസ്വ സ്ഥാപനങ്ങൾക്ക് നൽകുക.
ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നൽകാനും തീരുമാനമായി. കൂടാതെ, ഓഗസ്റ്റിൽ തെരുവുനായ്ക്കൾക്കും സെപ്റ്റംബറിൽ വളർത്തുനായ്ക്കൾക്കും വാക്സിനേഷനും ലൈസൻസും എടുക്കാനുള്ള ക്യാംപുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
Thiruvananthapuram,Kerala
July 16, 2025 10:21 PM IST