ഇന്ത്യയുടെ തിരിച്ചടിയിൽ 11 സൈനികർ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാൻ; 78 പേർക്ക് പരിക്ക്| Operation Sindoor Pakistan Army Says 11 Soldiers Killed in Indian Attack
Last Updated:
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയിരുന്നു. ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ഓപ്പറേഷൻ. ഇതിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സേന നേരത്തെ അറിയിച്ചിരുന്നു
നാല് ദിവസം നീണ്ട ഇന്ത്യയുടെ തിരിച്ചടിയിൽ തങ്ങളുടെ 11 സൈനികർ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ വ്യോമസേനാംഗങ്ങൾ ഉൾപ്പെടെ 78 സൈനികർക്ക് പരിക്കേറ്റതായും പാക് സേനയുടെ പ്രസ്താവനയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
പാക് വ്യോമസേനാ സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ചീഫ് ടെക്നീഷ്യൻ ഔറംഗസേബ്, സീനിയർ ടെക്നീഷ്യൻ നജീബ്, കോർപറൽ ടെക്നീഷ്യൻ ഫാറൂഖ്, സീനിയർ ടെക്നീഷ്യൻ മുബാഷിർ എന്നിവർ കൊല്ലപ്പെട്ടതായാണ് വിവരം. നായിക് അബ്ദുൾ റഹ്മാൻ, ലാൻസ് നായിക് ദിലാവർ ഖാൻ, ലാൻസ് നായിക് ഇക്രമുള്ള, നായിക് വഖാർ ഖാലിദ്, ശിപായി മുഹമ്മദ് അദീൽ അക്ബർ, ശിപായി നിസാർ എന്നിവരും ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പ്രത്യാക്രമണം നടത്തിയിരുന്നു. ഒമ്പത് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ഓപ്പറേഷൻ. ഇതിൽ നൂറോളം ഭീകരരെ വധിച്ചെന്ന് ഇന്ത്യൻ സേന നേരത്തെ അറിയിച്ചിരുന്നു.
ആക്രമണത്തിൽ 40 സിവിലിയന്മാർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ അറിയിച്ചു. മരിച്ചവരിൽ 7 സ്ത്രീകളും 15 കുട്ടികളും ഉണ്ടെന്നും ഇസ്ലാമാബാദ് പറഞ്ഞു. കൂടാതെ, 10 സ്ത്രീകളും 27 കുട്ടികളും ഉൾപ്പെടെ 121 സിവിലിയന്മാർക്ക് പരിക്കേറ്റതായും അവരുടെ പ്രസ്താവനയിൽ പറയുന്നു.
പാകിസ്ഥാൻ സായുധ സേനയും പാകിസ്ഥാൻ ജനതയും മരിച്ച സിവിലിയന്മാർക്കും സൈനികർക്കും ആദരാഞ്ജലി അർപ്പിക്കുന്നു, പ്രസ്താവനയിൽ കൂട്ടിച്ചേർത്തു, “ഒരു അവ്യക്തതയും ഉണ്ടാകരുത്: പാകിസ്ഥാന്റെ പരമാധികാരത്തെയോ പ്രദേശിക സമഗ്രതയെയോ വെല്ലുവിളിക്കാനുള്ള ഏതൊരു ശ്രമത്തെയും വേഗത്തിലും പൂർണ്ണമായും നിർണ്ണായകമായും നേരിടും.” – പ്രസ്താവനയിൽ പറയുന്നു.
Summary: The Pakistani army acknowledged that 11 of its military personnel were killed in the recent escalation of conflict with India, triggered by the Pahalgam terror attack. As per a statement released by the Pakistani army, 78 personnel from both the country’s army and the air force sustained injuries during the four-day period of heightened tensions between the two neighbouring nations.
New Delhi,New Delhi,Delhi