Leading News Portal in Kerala

പൂജിക്കാൻ വിഗ്രഹത്തിൽ ചാർത്തിയ ഒന്നരപ്പവനിലേറെയുള്ള സ്വർണമാല മോഷ്ടിച്ച മേൽശാന്തി അറസ്റ്റിൽ|Priest arrested for stealing gold necklace worth over one and a half paise from idol in kozhikode


Last Updated:

പൂജിക്കാനായി ക്ഷേത്രത്തിൽ നൽകിയ സ്വർണമാല രണ്ടാഴ്ച കഴിഞ്ഞിട്ടും തിരികെ കിട്ടാതായതോടെ ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു

News18News18
News18

പൂജിക്കാനായി വിഗ്രഹത്തിൽ ചാർത്തിയ ഒന്നരപ്പവനിലേറെയുള്ള സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയേയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ പാലക്കാട് കപ്പൂർ സ്വദേശി അന്തിയാളൻ കാവ് മഠത്തിൽ ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. പൂജിക്കാനായി ക്ഷേത്രത്തിൽ നൽകിയ സ്വർണമാല രണ്ടാഴ്ച കഴിഞ്ഞിട്ടും തിരികെ കിട്ടാതായതോടെ ഭക്ത ക്ഷേത്രകമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.

ഇതോടെയാണ് മോഷണ ശ്രമം പുറത്തറിയുന്നത്. തുടർന്ന് ക്ഷേത്രഭാരവാഹികൾ നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിൽ സ്ഥിരം ഉപയോഗിക്കുന്ന ദേവന്റെ 13.45 ഗ്രാമുള്ള മാല നഷ്ടപ്പെട്ട വിവരവും തിരിച്ചറിയുന്നത്.

ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ പ്രശ്ന പരിഹാരത്തിന് ധരിക്കാനെന്ന വ്യാജേനെ ഏലസ്സ് നൽകിയും പൂജകളുടെ പേരിലും പലരിൽനിന്നും പണമായും സ്വർണമായും തട്ടിയതായും സൂചന.

(Summary: Priest arrested in connection with theft of gold necklace worth over one and a half paise that was placed on an idol for worship. The priest of the Panthirangavu Vishnu temple in Kozhikode was arrested by the Panthirangavu police. Antiyalan Kavu Mathil Harikrishnan, a native of Kappur, Palakkad was arrested.)