സിപിഎമ്മുമായി അകന്ന കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്| Former cpm MLA Aisha Potty to Attend Congress Event in kollam kottarakkara amid Speculations of switching Party
Last Updated:
കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും
കൊല്ലം: സിപിഎം കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷാ പോറ്റി കോണ്‍ഗ്രസ് വേദിയിലേക്ക്. കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കും. വെള്ളിയാഴ്ച കലയപുരം ആശ്രയ സങ്കേതത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും.
സിപിഎമ്മില്‍ നിന്നും അകന്നുകഴിയുന്ന അയിഷാ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് വേദിയിലേക്ക് എത്തുന്നത്. യോഗത്തില്‍ അനുസ്മരണ പ്രഭാഷണമാണ് അയിഷാ പോറ്റി നിര്‍വഹിക്കുക. ചാണ്ടി ഉമ്മന്‍ എംഎല്‍എയും പരിപാടിയില്‍ പങ്കെടുക്കും. ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുള്ള അന്ത്യ യാത്രയിൽ ഏറ്റവും കൂടുതൽ ജനം തടിച്ചുകൂടിയത് കൊട്ടാരക്കരയിലായിരുന്നു.
വർഷങ്ങളോളം കൊട്ടാരക്കരയുടെ ജനപ്രതിനിധിയായ കേരള രാഷ്ട്രീയത്തിലെ അതികായൻ ആർ ബാലകൃഷ്ണപിള്ളയെ 2006ൽ പരാജയപ്പെടുത്തിയാണ് അയിഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. 2011ലും 2016ലും വിജയം ആവർത്തിച്ചു.
ഈ വർഷം ആദ്യം മുതൽ തന്നെ അയിഷാ പോറ്റിയെ പാർട്ടിയിലെത്തിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിരുന്നു. കോൺഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവർത്തക ക്യാമ്പിൽ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ ഈ അഭ്യൂഹം ശക്തമായി. പാർട്ടിയുടെ വാതിലുകൾ അയിഷാ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണെന്ന് പ്രമേയത്തിൽ പറഞ്ഞിരുന്നു. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുമെന്നും പ്രചാരണമുണ്ടായി. ഇപ്പോൾ കോൺഗ്രസ് പരിപാടിയിൽ എത്തുന്നതോടെ അയിഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം വീണ്ടും ചർച്ചയായിരിക്കുകയാണ്.
Summary: Former cpm MLA Aisha Potty to Attend Congress Event in kollam kottarakkara amid Speculations of switching Party
Kollam,Kollam,Kerala
July 17, 2025 8:17 AM IST