Leading News Portal in Kerala

രാഹുൽ ഗാന്ധിയുടെ സന്ദർശനം; തിരുവനന്തപുരത്ത് 5 മണിക്കൂർ ഗതാഗത നിയന്ത്രണം| Traffic restrictions in Thiruvananthapuram city in connection with Rahul Gandhis visit


Last Updated:

രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണി വരെയാണ് ഗതാഗത നിയന്ത്രണം

രാഹുൽ ഗാന്ധിരാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി

തിരുവനന്തപുരം: ലോക്സഭ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച്‌ വെള്ളിയാഴ്ച തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണി വരെ വെട്ട്‌ റോഡ്‌, കഴക്കൂട്ടം, ഇൻഫോസിസ്, തമ്പുരാൻ മുക്ക്‌, കുഴിവിള, ലുലുമാൾ, ലോഡ്സ്‌, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ ജംഗ്ഷൻ, ആശാൻ സ്‌ക്വയർ, പനവിള, വഴുതയ്ക്കാട്‌, കോട്ടൻഹിൽ സ്കൂൾ റോഡ്‌, ഈശ്വരവിലാസം റോഡ്‌, കാർമൽ സ്കൂൾ റോഡ്, ഓൾസെയിന്റ്സ്, ഈഞ്ചക്കൽ, ഡൊമസ്റ്റിക്‌ എയർപോർട്ട്‌ വരെയുള്ള റോഡിലാണ് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. റോഡിന്‌ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യാൻ പാടില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലേക്ക്‌ വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്‌.

ഗതാഗത ക്രമീകരണം ഇങ്ങനെ

1. വെള്ളയമ്പലം, വഴുതയ്ക്കാട്, വിമൻസ്‌ കോളേജ്‌, ബേക്കറി, ആർ ബി ഐ ഭാഗത്തേക്ക്‌ പോകേണ്ടതും വരുന്നതുമായ

വാഹനങ്ങൾ കവടിയാർ, കുറവൻകോണം, പിഎംജി, വഴി പോകേണ്ടതാണ്‌.

2. ആശാൻ സ്‌ക്വയർ, ജനറൽ ഹോസ്പിറ്റൽ, പേട്ട, ചാക്ക ഭാഗത്തേക്ക്‌ പോകേണ്ടതും വരുന്നതുമായ വാഹനങ്ങൾ പാളയം പിഎംജി,

പട്ടം, കുമാരപുരം, വെൺപാലവട്ടം വഴി പോകേണ്ടതാണ്‌.

3. ചാക്ക, ഓൾസെയിന്റ്സ്, ശംഖുമുഖം ഭാഗത്തേക്ക്‌ പോകേണ്ടതും വരുന്നതുമായ വാഹനങ്ങൾ വെട്ടുകാട്‌, കൊച്ചുവേളി, വെൺപാലവട്ടം വഴി പോകേണ്ടതാണ്‌.

സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിനായി ട്രാഫിക്‌ പൊലീസുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ച്‌ പ്രവർത്തിക്കേണ്ടതാണെന്നും തിരവനന്തപുരം സിറ്റി പൊലീസിന്റെ മേൽ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട്‌ പൊതുജനങ്ങൾ സഹകരിക്കേണ്ടതാണെന്നും ട്രാഫിക് പൊലീസ് അറിയിച്ചു.