എട്ട് വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും തത്സമയ റിസർവേഷൻ; സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം| Southern Railway introduces current reservation facility in eight vande bharat trains
Last Updated:
നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ
ചെന്നൈ: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റേഷനുകളിൽ കറന്റ് ടിക്കറ്റ് ബുക്കിങ് സൗകര്യമേര്‍പ്പെടുത്തി ദക്ഷിണ റെയില്‍വേ. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ദക്ഷിണ റെയില്‍വേയുടെ 8 ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. കറന്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ബുക്ക് ചെയ്യാൻ സാധിക്കും. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ.
ചെന്നൈ സെൻട്രൽ – വിജയവാഡ വി ബി എക്സ്പ്രസ്, ചെന്നൈ എഗ്മോർ – നാഗർകോവിൽ വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ – ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ – തിരുവനന്തപുരം വി ബി എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ – മഡ്ഗാവ് വി ബി എക്സ്പ്രസ്, മധുര – ബെംഗളൂരു കന്റോൺമെന്റ് വി ബി എക്സ്പ്രസ് എന്നീ ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുക.
ഓണക്കാലത്ത് രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും എ.സി കോച്ചുകൾ ഉൾപ്പെടെ രണ്ടു വീതം അധിക കോച്ചുകൾ അനുവദിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി അറിയിച്ചു. രാജ്യറാണി എക്സ്പ്രസിന് ഒരു എ. സി ത്രീ ടയര്‍, ഒരു ജനറല്‍ കോച്ചുകളാണ് വര്‍ധിപ്പിക്കുക.
കോട്ടയം എക്സ്പ്രസിന് ഒരു എ സി കോച്ചും ഒരു നോണ്‍ എ. സി കോച്ചും അധികം അനുവദിക്കും. ഓണത്തിനുമുമ്പായി കോച്ചുകളുടെ വർധനയുണ്ടാവും. കോട്ടയം എക്സ്പ്രസ് കൊല്ലം വരെ നീട്ടും. എറണാകുളത്തുനിന്ന് നിലമ്പൂരിലേക്ക് ട്രയൽ റൺ നടത്തിയ മെമുവും കോയമ്പത്തൂരിൽനിന്നുള്ള മെമുവും നിലമ്പൂരിലേക്ക് നീട്ടുന്നതിന് ചെന്നൈയിൽനിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.
Chennai [Madras],Chennai,Tamil Nadu
July 18, 2025 9:11 AM IST
എട്ട് വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും തത്സമയ റിസർവേഷൻ; സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം