വഖഫ് നിയമഭേദഗതി; ചട്ടരൂപീകരണ നിർദേശങ്ങൾ അഡ്വ. ഷോൺ ജോർജ് അടങ്ങുന്നസമിതി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് കൈമാറി| Waqf Act Amendment committee comprising Shone George submitted proposals to Union Minister kiren rijiju
Last Updated:
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജിന്റെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുടെ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് മുൻപ് കേരളത്തിലെ വഖഫ് അധിനിവേശത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും പഠിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയോഗിച്ച പത്തംഗ സമിതി കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ നേരിൽകണ്ട് നിർദ്ദേശങ്ങൾ കൈമാറി.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജിന്റെ നേതൃത്വത്തിലുള്ള 10 അംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചത്. മുനമ്പം ഉൾപ്പെടെ വഖഫ് അധിനിവേശം നേരിടുന്ന കേരളത്തിലെ സ്ഥലങ്ങളും ഇരകളായവരുടെ ദുരിതവും അതിനുള്ള പരിഹാര മാർഗങ്ങളുമാണ് നിയമവിദഗ്ധർ അടങ്ങുന്ന സമിതി തയ്യാറാക്കിയ റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് വിലയിരുത്തി ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന ഉറപ്പ് കേന്ദ്രമന്ത്രി നൽകിയതായി ഷോൺ ജോർജ് അറിയിച്ചു.
New Delhi,New Delhi,Delhi
July 18, 2025 12:24 PM IST
വഖഫ് നിയമഭേദഗതി; ചട്ടരൂപീകരണ നിർദേശങ്ങൾ അഡ്വ. ഷോൺ ജോർജ് അടങ്ങുന്നസമിതി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് കൈമാറി