കുതിച്ചത് 26994 കോടി രൂപയിലേക്ക്; ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ വർധന|Reliance Industries profit jumps to Rs 26994 crore in first quarter
Last Updated:
ജിയോ ട്രൂ5ജി ഉപയോക്താക്കളുടെ എണ്ണം 212 മില്യണിലേക്ക് കുതിച്ചു
ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു.
ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. മൊത്തം വരിക്കാർ 498.1 മില്യൺ.
ജിയോ ട്രൂ5ജി ഉപയോക്താക്കളുടെ എണ്ണം 212 മില്യണിലേക്ക് കുതിച്ചു. 500ലധികം ടൈറ്റിലുകളുമായി ജിയോ ഗെയിംസ് ലോഞ്ച് ചെയ്തു .റിലയൻസ് റീട്ടെയിൽ വരുമാനത്തിൽ 11.3 ശതമാനം വർധന.
വരുമാനം 84171 കോടി രൂപ. ജിയോ റീട്ടെയിൽ ഉപഭോക്തൃ അടിത്തറ 358 മില്യൺ ആയി ഉയർന്നു
Mumbai,Maharashtra
July 18, 2025 10:22 PM IST