Leading News Portal in Kerala

അമ്മയും ഒപ്പം താമസിക്കുന്ന സുഹൃത്തും ചേർന്ന് 12 കാരനെ ട്യൂഷന് പോകാത്തതിന് മർദിച്ചതായി പരാതി | 12 year old student beaten by mother and friend in Chempazhanthy


Last Updated:

നിലത്തു വീണ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദിച്ചെന്ന് പരാതിയിൽ പറയുന്നു

News18News18
News18

തിരുവനന്തപുരം: അമ്മയും ആൺ സുഹൃത്തും ചേർന്ന് 12 കാരനെ ക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം ചെമ്പഴന്തിയിലാണ് സംഭവം നടന്നത്. ട്യൂഷന് പോകാത്തതിന് അമ്മയും ആൺ സുഹൃത്തും ചേർന്ന് മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ചൂരൽ കൊണ്ട് അടിച്ചു മുറിവേൽ പിക്കുകയും ചെയ്തതായി പരാതിയുണ്ട്.

മർദനമേറ്റ കുട്ടിയുടെ പിതാവ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണ് കഴക്കൂട്ടം ‌സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. കുട്ടിയുടെ മൊഴിയും രേഖ പ്പെടുത്തിയിട്ടുണ്ട്. 3 ദിവസം മുൻപാണ് സംഭവം നടന്നത്.

ഭർത്താവുമായി പിരിഞ്ഞ് ചെമ്പഴന്തി ആനന്ദേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയും സുഹൃത്തും ചേർന്ന് കുട്ടിയെ മർദിക്കുകയും അടിച്ചു പരിക്കേൽപിക്കുകയും ചെയ്തെന്നാണ് പരാതി. നിലത്തു വീണ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദിച്ചെന്നും പറയുന്നു. പോത്തൻ കോടുള്ള സ്വകാര്യ സ്കൂ‌ളിലെ 5-ാം ക്ലാസ് വിദ്യാർഥിയായ കുട്ടി, അച്‌ഛൻ താമസിക്കുന്ന മങ്ങാട്ടുകോണത്തെ വീട്ടിൽ എത്തിയാണ് വിവരം പറഞ്ഞത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്ന് പിതാവ് അറിയിച്ചു.