റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി മരിച്ചു | Man died after falling into pothole on the road and being run over by bus in thrissur
Last Updated:
അയ്യന്തോളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുഴിയിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്
തൃശൂർ: അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. എൽത്തുരുത്ത് സ്വദേശി ഏബൽ ആണ് മരിച്ചത്. തൃശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജംഗ്ഷനിലായിരുന്നു അപകടം. കുഴിയിൽ വീണ യുവാവിന്റെ ശരീരത്തിൽ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു.
കുഴിയിൽ ചാടാതിരിക്കാനായി ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് താഴെവീഴുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്. കുന്നംകുളം റൂട്ടിൽ ഓടുന്ന ബസ് ആണ് ഏബലിന്റെ ശരീരത്തിൽ കയറിയിറങ്ങിയത്. അയ്യന്തോളിൽനിന്ന് പുഴക്കൽ ഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണുള്ളത്.
സംഭവത്തെ തുടർന്ന് കുഴിയിൽ വാഴ നട്ട് ബിജെപി, കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധം നടത്തി. പ്രദേശവാസികൾ ആരംഭിച്ച പ്രതിഷേധമാണ് കൗൺസിലർമാർ ഏറ്റെടുത്തത്. അയ്യന്തോളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുഴിയിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്.
Thrissur,Kerala
July 19, 2025 1:15 PM IST