Leading News Portal in Kerala

‘കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷമാകും; കാന്തപുരം പറയുന്നതു കേട്ട് മാത്രം ഭരിച്ചാൽ മതിയെന്ന സ്ഥിതി’: വെള്ളാപ്പള്ളി | vellappally natesan says kerala will soon becone muslim majorit state


Last Updated:

എല്‍ഡിഎഫും യുഡിഎഫും മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളത്തിലെ ഈഴവർക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമെന്നും വെള്ളാപ്പള്ളി നടേശൻ.

കോട്ടയത്ത് നടന്ന്‌ എസ്എൻഡിപി യോ​ഗത്തിന്റെ നേതൃയോ​ഗത്തിൽ പ്രസം​ഗിക്കുന്ന വെള്ളാപ്പള്ളി നടേശൻ കോട്ടയത്ത് നടന്ന്‌ എസ്എൻഡിപി യോ​ഗത്തിന്റെ നേതൃയോ​ഗത്തിൽ പ്രസം​ഗിക്കുന്ന വെള്ളാപ്പള്ളി നടേശൻ
കോട്ടയത്ത് നടന്ന്‌ എസ്എൻഡിപി യോ​ഗത്തിന്റെ നേതൃയോ​ഗത്തിൽ പ്രസം​ഗിക്കുന്ന വെള്ളാപ്പള്ളി നടേശൻ

കോട്ടയം: കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലീം സമു​ദായത്തെയാണ് സഹായിക്കുന്നതെന്ന് എസ്എൻഡിപിയോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളം വൈകാതെ മുസ്ലീം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയത്ത് നടന്ന എസ്എൻഡിപി യോ​ഗത്തിന്റെ നേതൃയോ​ഗത്തിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം.

‘കാന്തപുരം പറയുന്നതനുസരിച്ച് ഭരിച്ചാൽ മതി എന്ന നിലയിലേക്ക് എത്തി കേരള ​ഗവൺമെന്റ്. സ്കൂളിലെ കുട്ടികൾക്ക് സൂംബ നൃത്തം കൊണ്ടു വന്നു. ​ഗവൺമെന്റ് എന്ത് നിയമം കൊണ്ടു വന്നാലും മലപ്പുറം ജില്ലയോട് ചോദിച്ചിട്ട് ചെയ്തില്ലെങ്കിൽ അത് കുഴപ്പമായിരിക്കും. കേരളത്തിൽ മുസ്ലീം ലീ​ഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും കൂടുതൽ സീറ്റ് ചോദിക്കും. മലപ്പുറത്തിന് പുറത്ത് തിരു-കൊച്ചിയിലും സീറ്റ് ചോദിക്കും. മുസ്ലീം ലീ​ഗ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. ഇങ്ങനെയാണ് പോകുന്നതെങ്കിൽ അച്യുതാനന്ദൻ പറഞ്ഞതുപോലെ കേരളം ഒരു മുസ്ലിം ഭൂരുപക്ഷ നാട് ആകും.’-വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കേരളത്തിൽ മറ്റു സമുദായക്കാർ ജാതി പറഞ്ഞ് എല്ലാം നേടുന്നു. ഈഴവർ ജാതി പറഞ്ഞാൽ മാത്രമാണ് വിമർശനം. കേരളത്തിലെ ഈഴവർക്ക് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിക്ക് മാത്രമാണ്. ഈഴവർ ഒന്നിച്ചാൽ കേരളം ആരു ഭരിക്കാമെന്ന് തീരുമാനിക്കാം. എസ്എൻഡിപി യോ​ഗം രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങൾ അവരവരുടെ പാർട്ടികളിൽ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളിൽ അധികാരത്തിലെത്താൻ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പിൽ കൂടുതൽ പ്രതിനിധികളും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷമാകും; കാന്തപുരം പറയുന്നതു കേട്ട് മാത്രം ഭരിച്ചാൽ മതിയെന്ന സ്ഥിതി’: വെള്ളാപ്പള്ളി