ആത്മഹത്യക്കുറിപ്പെഴുതാൻ പേന ചോദിച്ചെത്തിയ കടയിലെ ഉടമയുടെ പേരെഴുതിവെച്ച് ജീവനൊടുക്കി 55കാരൻ|55-year-old man ends life by writing the name of the shop owner who asked him for a pen to write a note
Last Updated:
സമീപത്തുള്ള പഴക്കടയില്‍ ചെന്ന് പേനയും കടലാസും ചോദിച്ചപ്പോൾ കടയിലെ സ്ത്രീ തെറ്റിദ്ധരിക്കുകയായിരുന്നു
ആലപ്പുഴ: ആത്മഹത്യക്കുറിപ്പെഴുതാൻ പേന ചോദിച്ചെത്തിതിനു കടയിലെ ഉടമയുടെ മർദ്ദനമേറ്റതിനു പിന്നാലെ ഉടമയുടെ പേരെഴുതിവെച്ച് ജീവനൊടുക്കി 55കാരൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നിയാണ് മരിച്ചത്.
വിഷക്കായ കഴിച്ചാണ് ആത്മഹത്യ ചെയ്തത്. സംഭവം ഇങ്ങനെ, ബെന്നി ഇന്നലെ വൈകിട്ട് ലയൻവഴി കറുക ജംക്ഷനു സമീപത്ത് മുറിയെടുത്തിരുന്നു. ശേഷം സമീപത്തുള്ള പഴക്കടയില്‍ ചെന്ന് പേനയും കടലാസും ചോദിച്ചപ്പോൾ കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. സ്ത്രീയെ ശല്യം ചെയ്യാൻ ചെന്നതായി കരുതി അവരുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദിച്ചു.
പിന്നാലെ മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്ന ആളാണെന്ന് തൂവാലയിൽ സ്കെച്ച് പേന ഉപയോഗിച്ച് എഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദിച്ചതായും എഴുതി.
കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന ബെന്നിയെ ഇന്നലെ രാത്രി 10 മണിയോടെയാണ് വിഷക്കായ കഴിച്ച് ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഇന്നു രാവിലെയോടെ മരിച്ചു. സംഭവത്തിൽ ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
Alappuzha,Kerala
July 19, 2025 5:11 PM IST