Leading News Portal in Kerala

അത്യുച്ചത്തിൽ ഡിജെ സംഗീതം കേട്ട 40കാരന് മസ്തിഷ്ക രക്തസ്രാവം ഉണ്ടായതായി റിപ്പോർട്ട് 40-year-old suffers brain haemorrhage after listening to loud DJ music Report


Last Updated:

പെട്ടന്ന് തലചുറ്റൽ പോലെ അനുഭവപ്പെടുകയും താമസിയാതെ വീട്ടിലേക്ക് പോയ ഇയാൾ ഛർദ്ദിക്കാൻ തുടങ്ങുകയും ചെയ്തു.

 പ്രതീകാത്മക ചിത്രം പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അത്യുച്ചത്തിലുള്ള ഡിജെ സംഗീതം കേൾക്കാനിടയായ 40 കാരന്റെ തലച്ചോറിലെ രക്തക്കുളലുകൾ പൊട്ടി മസ്തിഷ്ക രക്തസ്രാവം ഉണ്ടായതായി റിപ്പോർട്ട്. ചത്തിസ്ഗഢ് ബാൽറാംപ്പൂർ ജില്ലയിലെ സുർഗുജ ഡിവിഷൻ സ്വദേശിയായ സഞ്ജയ് ജയ്സ്വാൾ എന്നയാൾക്കാണ് മസ്തിഷക്കത്തിൽ രക്തസ്രാവം ഉണ്ടായത്. ഇദ്ദേഹത്തിന് മുമ്പ് എതെങ്കിലും തരത്തിലുള്ള അപകടങ്ങളോ രക്തസമ്മർദ്ദമോ മറ്റ് അസുഖങ്ങളോ ഇല്ലാത്തതുകൊണ്ടുതന്നെ സംഭവം ഡോക്ടർമാരിൽ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ഡിജെ സംഗീതം നടന്നുകൊടണ്ടിരുന്ന സ്ഥലത്ത് സഞ്ജയ് ജയ്സ്വാൾ ചില ഉപകരണങ്ങൾ ഇറക്കുന്നതിനിടയാണ് സഭവം നടന്നത്. പെട്ടന്ന് ഇയാൾക്ക് തലചുറ്റൽ പോലെ അനുഭവപ്പെട്ടു. താമസിയാതെ വീട്ടിലേക്ക് പോയ ഇയാൾ ഛർദ്ദിക്കാൻ തുടങ്ങി.നല്ല തലവേദനയും ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. ഉടൻ തന്നെ അമ്പികാപ്പൂർ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ച് ഇയാളെ സിടി സ്കാനിന് വിധേയനാക്കി.സിടി സ്ക്യാനിലൂടെയാണ് തലച്ചോറിലെ രക്തക്കുഴൽ പൊട്ടി രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. സാധാരണ നിലയിൽ തലച്ചോറിൽ രക്തക്കുഴൽ പൊട്ടി രക്തം കട്ടപിടിക്കുന്നത്. അമിത രക്ത സമ്മർദ്ദമോ  മറ്റ് അപകടങ്ങളോ സംഭവിക്കുമ്പോഴാണെന്ന് ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.ശൈലേന്ദ്ര ഗുപ്ത പറഞ്ഞു. എന്നാൽ സഞ്ജയ് ജയ്സ്വാൾ പൂർണ ആരോഗ്യ വാനായിരുന്നു എന്നും രക്ത സമ്മർദ്ദത്തിന്റെ പൂർവകാല ചരത്രം ഇല്ലാത്ത ആളാണെന്നും ഡോക്ടർ വ്യക്തമാക്കി.

സംഭവിച്ചതെന്താണെന്ന് ആദ്യം വെളിപ്പെടുത്താൽ സഞ്ജയ് തയാറായില്ലെന്നും പിന്നീട് ചോദിച്ചപ്പോഴാണ് ഡിജെ യുടെ കാര്യം പറഞ്ഞതെന്നും ഡോക്ടർ പറഞ്ഞു.

ഉച്ചത്തിലുള്ള ശബദം കേട്ടതുമായി ബന്ധപ്പെട്ടായിരിക്കാം മസ്തിഷ്ക രക്തസ്രാവം ഉണ്ടായതെന്നും തലയുടെ പിൻ ഭാഗത്തായി സാധാരണ ഗതിയിൽ എല്ലാവർക്കും ഉണ്ടാകാറുള്ള ശക്തമായ ഒക്സിപിറ്റൽ മേഖല സഞ്ജയിൽ ഇല്ലാത്തതിനാലാകാം ഉച്ചത്തിലുള്ള ശബ്ദം ഇത്തത്തിൽ മസ്തിഷ്ക സ്രാവത്തിന് കാരണമാതയതെന്നും ഡോക്ടർ ഗുപ്ത വ്യക്തമാക്കി.