Leading News Portal in Kerala

സർക്കാർ – ഗവർണർ പോരിന് അന്ത്യം? മുഖ്യമന്ത്രി ഗവർണറുമായി ഞായറാഴ്ച്ച കൂടിക്കാഴ്ച നടത്തും|CM pinarayi vijayan will meet the Governor rajendra arlekar on Sunday


Last Updated:

വൈകിട്ട് മൂന്നരയ്ക്ക് രാജ് ഭവനിലാണ് കുടിക്കാഴ്ച

News18News18
News18

മുഖ്യമന്ത്രി ഗവർണറെ കാണും. നാളെ വൈകിട്ട് മൂന്നരയ്ക്ക് രാജ് ഭവനിലാണ് കുടിക്കാഴ്ച. ഇരുവരും തമ്മിലുള്ള നാളത്തെ ചർച്ച നിർണായകമാണ്. തർക്ക വിഷയങ്ങൾ ചർച്ചയാകുമെന്നും റിപ്പോർട്ട്.

അതേസമയം താത്ക്കാലിക വിസി നിയമനം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീലിൽ യുജിസിയെ കക്ഷിചേർക്കാൻ ഗവർണർ. താത്ക്കാലിക വിസി നിയമനത്തിൽ യുജിസി മാനദണ്ഡം ബാധകമാണോയെന്ന് വ്യക്തമാക്കുന്നതിന് അപ്പീലിൽ ആവശ്യപ്പെട്ടു കൊണ്ടാണ് ശ്രമം.

എന്നാൽ സർവകലാശാലകളിലെ മറ്റ് വിഷയത്തിൽ സർക്കാരുമായി ഒത്തു പോകാനാണ് ഗവർണറുടെയും തീരുമാനം.മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്തുളള ചർച്ചകളിലാണ് സമവായം രൂപപ്പെട്ടത്.