‘പൊന്നുപെങ്ങന്മാരേ നിങ്ങൾ പ്രൊഡക്ഷൻ കുറക്കരുത്;പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയത്’; വെള്ളാപ്പള്ളി നടേശൻ|Vellappally Natesan says increased the seats in Malappuram by increasing production
Last Updated:
‘നിയോജകമണ്ഡലം നോക്കിയപ്പോ ആലപ്പുഴയിൽ 2 സീറ്റ് കുറഞ്ഞ അതേ സമയം മലപ്പുറത്ത് 4 സീറ്റ് കയറി ‘
പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയതെന്ന് വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കൾ പ്രോഡക്ഷൻ കുറച്ചപ്പോൾ ജനസംഖ്യ കുറഞ്ഞെന്നും മുസ്ലീം സമുദായം അപ്പോൾ പ്രൊഡക്ഷൻ കൂട്ടി. നിയോജകമണ്ഡലം നോക്കിയപ്പോ ആലപ്പുഴയിൽ 2 സീറ്റ് കുറഞ്ഞ അതേ സമയം മലപ്പുറത്ത് 4 സീറ്റ് കയറി.
അതുകൊണ്ട് പൊന്ന് പെങ്ങന്മാരെ പ്രൊഡക്ഷൻ കുറയ്ക്കല്ലേ എന്നും വെള്ളാപ്പള്ളിയുടെ ആഹ്വാനം. 2040 ഓടെ മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് വി എസ് അച്ചുതാനന്ദൻ നേരത്തെ പറഞ്ഞിരുന്നു.
എന്നാൽ അതിനും 40 വർഷമൊന്നും വേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി. നസ്രാണികൾ നമുക്ക് വെല്ലുവിളിയല്ലെന്നും അവരുടെ പേര് വോട്ടർ പട്ടികയിലുണ്ടെങ്കിലും ആളുകൾ അമേരിക്കയിലും സ്വിറ്റ്സർലന്റിലുമാണ്.
എന്നാൽ സർക്കാർ എന്ത് നിയമം കൊണ്ടുവന്നാലും മലപ്പുറത്ത് നിന്നും അനുവാദം വാങ്ങിയത് അല്ലെങ്കിൽ കുഴപ്പമാകുമെന്നും കേരളത്തിൽ മതാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം എസ്എൻഡിപി ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.കാന്തപുരം പറയുന്നതനുസരിച്ച് ഭരിച്ചാൽ മതി എന്ന നിലയിലേക്ക് എത്തി കേരള ഗവൺമെന്റ്.
സ്കൂളിലെ കുട്ടികൾക്ക് സൂംബ നൃത്തം കൊണ്ടു വന്നു. ഗവൺമെന്റ് എന്ത് നിയമം കൊണ്ടു വന്നാലും മലപ്പുറം ജില്ലയോട് ചോദിച്ചിട്ട് ചെയ്തില്ലെങ്കിൽ അത് കുഴപ്പമായിരിക്കും.
കേരളത്തിൽ മുസ്ലീം ലീഗ് ആണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും കൂടുതൽ സീറ്റ് ചോദിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ.
Thiruvananthapuram,Kerala
July 20, 2025 8:32 AM IST
‘പൊന്നുപെങ്ങന്മാരേ നിങ്ങൾ പ്രൊഡക്ഷൻ കുറക്കരുത്;പ്രൊഡക്ഷൻ കൂട്ടിയാണ് മലപ്പുറത്ത് സീറ്റ് കൂട്ടിയത്’; വെള്ളാപ്പള്ളി നടേശൻ