‘ആദ്യം രാജ്യം പിന്നെ പാർട്ടി, രാജ്യത്തിന്റെ സുരക്ഷക്കായി മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും’; നിലപാട് വ്യക്തമാക്കി ശശി തരൂർ|First country then party have to cooperate with other parties for the security of country says Shashi Tharoor
Last Updated:
മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യമെന്നും എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് താൻ സംസാരിച്ചതെന്നും ശശി തരൂർ
രാജ്യസുരക്ഷയുടെ കാര്യത്തിൽ മറ്റു പാർട്ടികളുമായി ചിലപ്പോൾ സഹകരിക്കേണ്ടി വരുമെന്ന നിലപാടിലുറച്ച് ലോക്സഭാ എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ.
കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോർപ്പറേഷൻ വാർഷികാഘോഷം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം രാജ്യം പിന്നെ പാർട്ടി എന്നും തനിക്ക് എപ്പോഴും രാജ്യം തന്നെയാണ് പ്രധാനമെന്നും ശശി തരൂർ വ്യക്തമാക്കി.
മെച്ചപ്പെട്ട ഇന്ത്യ സൃഷ്ടിക്കലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ലക്ഷ്യം. ദേശീയ സുരക്ഷയുടെ വിഷയത്തിൽ ചിലപ്പോൾ മറ്റു പാർട്ടികളുമായി സഹകരിക്കേണ്ടി വരും. അത് സ്വന്തം പാർട്ടിയോടുള്ള വിധേയത്വം ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെട്ടേക്കാം.
പല വിമർശനങ്ങളും തനിക്കെതിരെ ഉയരുന്നുണ്ട്. പക്ഷേ താൻ ചെയ്തത് രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യമെന്നും തരൂർ. തന്റെ പാർട്ടിക്കാർക്ക് വേണ്ടി മാത്രമല്ല എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ് സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
(Summary: Lok Sabha MP and Congress leader Shashi Tharoor has said that sometimes it is necessary to cooperate with other parties in matters of national security. Shashi Tharoor clarified that the country comes first, then the party, and that the country is always important to him.)
Thiruvananthapuram,Kerala
July 20, 2025 9:37 AM IST
‘ആദ്യം രാജ്യം പിന്നെ പാർട്ടി, രാജ്യത്തിന്റെ സുരക്ഷക്കായി മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും’; നിലപാട് വ്യക്തമാക്കി ശശി തരൂർ