News 18 impact: ധർമസ്ഥലയിൽ നൂറിലേറെ സ്ത്രീകളെ മറവു ചെയ്‌തെന്ന വെളിപ്പെടുത്തലിൽ കർണാടക SIT രൂപീകരിച്ചു|News 18 impact Karnataka forms SIT after revelations that over 100 women were buried in Dharmasthala
Last Updated:
ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും
ധർമ്മസ്ഥലയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറിലധികം പേരുടെ മൃതദേഹം മറവു ചെയ്‌തെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സർക്കാർ. ഡിജിപി പ്രണബ് മൊഹന്തി പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകും.
കഴിഞ്ഞ 20 വർഷമായി നടന്ന എല്ലാ അസ്വാഭാവിക മരണങ്ങളും, സ്ത്രീകളെ കാണാതാവുന്നതും, പെൺകുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായ കേസുകൾ എസ്‌ഐടി അന്വേഷിക്കും.
ധർമ്മസ്ഥല പോലീസാണ് ദുരൂഹ മരണങ്ങളിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മൃതദേഹങ്ങൾ മറവ് ചെയ്തെന്ന് പറയപ്പെടുന്ന പ്രദേശത്തെ മണ്ണ് കുഴിച്ച് പരിശോധന നടത്തും. സംഭവത്തിൽ തെളിവുകൾ ഉൾപ്പെടെയാണ് ശുചീകരണ തൊഴിലാളി പരാതി നൽകിയിരിക്കുന്നത്.
New Delhi,Delhi
July 20, 2025 3:22 PM IST