Leading News Portal in Kerala

മറ്റ് ആപ്പുകളിലേക്ക് മെസേജ് അയക്കാനും വിളിക്കാനും കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്: ഇന്ത്യയില്‍ ഇത് ഉടനെത്തുമോ?|WhatsApp Users Will Be Able To Make Calls And Send Messages To Other Apps soon to be in India


Last Updated:

തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മറ്റൊരു ആപ്പിലേക്ക് കോളുകള്‍ വിളിക്കാനും ചാറ്റുകള്‍ നടത്താനുമുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് ഉടനടി കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്

കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്ട്‌സ്ആപ്പിന് ലോകമെമ്പാടുമായി ഉള്ളത്. വാട്ട്‌സ്ആപ്പിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റത്തിനൊരുങ്ങുകയാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് മറ്റൊരു ആപ്പിലേക്ക് കോളുകള്‍ വിളിക്കാനും ചാറ്റുകള്‍ നടത്താനുമുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് ഉടനടി കൊണ്ടുവരുമെന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാകും ഈ ഫീച്ചര്‍ ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുക.

മറ്റ് ആപ്പുകളിലേക്ക് വാട്ട്‌സ്ആപ്പ് ചാറ്റ് നടത്തുന്നത് എങ്ങനെ?

സന്ദേശമയക്കാന്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്ദേശം അയക്കുന്നതിന് അനുവദിക്കുന്ന ഇന്റര്‍ഓപ്പറബിള്‍(interoperable) സംവിധാനമായിരിക്കും ആദ്യം വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുക. ഈ സംവിധാനത്തിലൂടെ വീഡിയോ അല്ലെങ്കില്‍ ഓഡിയോ കോളുകളും നടത്താന്‍ കഴിയും.ആപ്പിളിനും ഗൂഗിളിനും മറ്റ് ടെക് ബ്രാന്‍ഡുകള്‍ക്കും വേണ്ടി യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന് അനുസൃതമായാണ് മെറ്റ ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മെറ്റ പോലുള്ള കമ്പനികള്‍ തങ്ങളുടെ സ്വന്തം ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് തടയുന്നതാണ് ഡിജിറ്റല്‍ മാര്‍ക്ക്‌സ് ആക്ട്.

ഇതിലേക്ക് വീഡിയോ കോള്‍ കൂടി അവതരിപ്പിക്കുന്നതിനെക്കുറിച്ച്  മെറ്റ സംസാരിച്ചു. എന്നാല്‍,  2027 ആകുമ്പോഴേക്കും മാത്രമെ ഇത് സാധ്യമാകുമെന്ന് അവര്‍ കൂട്ടിച്ചേർത്തു. ഇത്തരമൊരു ഫീച്ചര്‍ ലഭ്യമാകുമ്പോള്‍ ഉപയോക്താക്കളെ അറിയിക്കുമെന്നും തുടര്‍ന്ന് അവര്‍ക്ക് ചാറ്റുകള്‍ അയക്കാനോ സ്വീകരിക്കാനോ ആഗ്രഹിക്കുന്ന ആപ്പുകള്‍ തെരഞ്ഞെടുക്കാന്‍ അനുവദിക്കുമെന്നും മെറ്റ വ്യക്തമാക്കി.അതേസമയം, ഇന്ത്യയിലെ ഉപയോക്താക്കള്‍ ഈ ഫീച്ചറിനായി അല്‍പം കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭ്യമാകുന്ന വിവരം.

മലയാളം വാർത്തകൾ/ വാർത്ത/Tech/

മറ്റ് ആപ്പുകളിലേക്ക് മെസേജ് അയക്കാനും വിളിക്കാനും കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്: ഇന്ത്യയില്‍ ഇത് ഉടനെത്തുമോ?