പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിച്ച് കണ്ടുരസിച്ച ഉടമ അറസ്റ്റിൽ| Pit Bull Bites 11 year old boy Inside Auto-Rickshaw In Mumbai Owner Laughs
Last Updated:
നായ കുട്ടിയെ കടിക്കുന്നതും ഉടമ അത് കണ്ട് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നായ കുട്ടിയുടെ താടിക്ക് ചാടിക്കടിക്കാന്‍ ശ്രമിക്കുന്നതും, കുട്ടിയുടെ വസ്ത്രങ്ങളില്‍ കടിച്ച് പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്
മുംബൈ: കിഴക്കന്‍ മുംബൈയില്‍ പതിനൊന്നുകാരനെ നായയെ വിട്ട് കടിപ്പിക്കുകയും അതുകണ്ട് രസിക്കുകയും ചെയ്ത ഉടമ അറസ്റ്റിൽ. മാന്കൂര്ദ്ദിലെ വീടിന് സമീപത്തെ നിര്‍ത്തിയിട്ട ഓട്ടോയില്‍ കളിക്കുകയായിരുന്ന കുട്ടിയെയാണ് പിറ്റ്ബുളിനെ വിട്ട് കടിപ്പിച്ചത്. ജൂലൈ 17നായിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹംസയെന്ന പതിനൊന്നുകാരന് ചികിത്സയിലാണ്. നായയെ വിട്ട് ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നായ കുട്ടിയെ കടിക്കുന്നതും ഉടമ അത് കണ്ട് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നായ കുട്ടിയുടെ താടിക്ക് ചാടിക്കടിക്കാന്‍ ശ്രമിക്കുന്നതും, കുട്ടിയുടെ വസ്ത്രങ്ങളില്‍ കടിച്ച് പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാഹനത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി ഓടുമ്പോള്‍ പിന്നാലെ നായയെ വിട്ട് കടിപ്പിക്കാനും പ്രതി ശ്രമിക്കുന്നുണ്ട്.
🚨 SHOCKING & SHAMEFUL
Mankhurd, Mumbai: ‘Peaceful’ Sohail Khan deliberately used his pet pitbull to ATTACK an innocent child sitting inside an auto 💔 pic.twitter.com/nP9aJWQQkt
— Megh Updates 🚨™ (@MeghUpdates) July 20, 2025
തന്നെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും, എന്നാല്‍ ആരും സഹായിക്കാന്‍ ശ്രമിച്ചില്ലെന്നും ഹംസ മൊഴി നല്കി. കണ്ടുനിന്നവര്‍ ചിരിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും മാത്രമാണ് ചെയ്തതെന്നും കുട്ടി പറഞ്ഞു.
സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ നായയുടെ ഉടമയായ മുഹമ്മദ് സുഹൈല്‍ ഹസനെതിരെ (43) പൊലീസ് കേസെടുത്തു. ഭാരതീയ നിയമസംഹിതയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലിസ് അറിയിച്ചു.
Summary: In Mumbai’s Mankhurd, Mohammad Sohail Hasan allegedly set his Pit Bull on 11-year-old Hamza, who was playing in a rickshaw. Hasan laughed during the attack. A case was filed.
Mumbai,Maharashtra
July 21, 2025 10:44 AM IST