8 തവണ ടച്ചിങ്സ് ചോദിച്ചു; പിന്നാലെ വാക്കുതർക്കം; പകതീർക്കാൻ ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു| bar employee murder after argument over starter latest updates
Last Updated:
ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്സ് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടു തവണ ടച്ചിങ്സ് ചോദിച്ചു. പിന്നാലെ വാക്കു തർക്കമുണ്ടായി. ബഹളം വെച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി. ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ ശേഷമാണ് സിജോ ബാർ വിട്ട് പുറത്തേക്കുപോയത്
തൃശുർ: ടച്ചിങ്സിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തൃശൂർ പുതുക്കാട് ബാറിൽ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയത് പുറത്ത് കാത്തിരുന്നുശേഷം. പുതുക്കാട് മേ ഫെയർ ബാറിലാണ് ടച്ചിങ്സ് നൽക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനെ (54) കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ (40) പൊലീസ് പിടികൂടി.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബാറിലെത്തിയ സിജോ മദ്യപിക്കുന്നതിനോടൊപ്പം ടച്ചിങ്സ് ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് എട്ടു തവണ ടച്ചിങ്സ് ചോദിച്ചു. പിന്നാലെ വാക്കു തർക്കമുണ്ടായി. ബഹളം വെച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി. ജീവനക്കാരനെതിരെ ഭീഷണി മുഴക്കിയ ശേഷമാണ് സിജോ ബാർ വിട്ട് പുറത്തേക്കുപോയത്. എന്നാൽ പിന്നീട് രാത്രി ബാർ പൂട്ടി പുറത്തേക്കിറങ്ങിയ ഹേമചന്ദ്രനെ വകവരുത്താൻ പുറത്ത് പ്രതി കാത്തുനിൽക്കുകയായിരുന്നു.
രാത്രി 11.30ഓടെ ഹേമചന്ദ്രൻ ബാറിൽ നിന്നിറങ്ങി മുന്നിലുള്ള ചായക്കടയിലെത്തി. ഈ സമയത്താണ് മറഞ്ഞിരുന്ന സിജോ ചാടി വീണ് കഴുത്തിൽ കുത്തിയത്. രണ്ടുതവണ ഹേമചന്ദ്രന് കുത്തേറ്റു. ഹേമചന്ദ്രനെ ഉടനെ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കൊലപാതാകത്തിന് ശേഷം സിജോ ഓടിരക്ഷപ്പെട്ടു. പൊലീസ് സിസിടിവി ദൃശ്യങ്ങളും മോഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ രണ്ടരയോടെ സിജോ പിടിയിലായത്.
Thrissur,Thrissur,Kerala
July 21, 2025 11:12 AM IST
8 തവണ ടച്ചിങ്സ് ചോദിച്ചു; പിന്നാലെ വാക്കുതർക്കം; പകതീർക്കാൻ ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു