Leading News Portal in Kerala

സി സദാനന്ദൻ മാസ്റ്റർ രാജ്യസഭാംഗമായി; സത്യപ്രതിജ്ഞ മലയാളത്തിൽ| C Sadanandan Master takes oath as Rajya Sabha member in Malayalam


Last Updated:

അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വര്‍ധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാംഗമായി ചുമതലയേറ്റ സദാനന്ദൻ‌ മാസ്റ്ററെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അഭിനന്ദിക്കുന്നു(Image: sansad tv)രാജ്യസഭാംഗമായി ചുമതലയേറ്റ സദാനന്ദൻ‌ മാസ്റ്ററെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അഭിനന്ദിക്കുന്നു(Image: sansad tv)
രാജ്യസഭാംഗമായി ചുമതലയേറ്റ സദാനന്ദൻ‌ മാസ്റ്ററെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അഭിനന്ദിക്കുന്നു(Image: sansad tv)

ന്യൂഡൽഹി: സി സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തില്‍, ദൈവനാമത്തിലായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലി ചുമതലയേറ്റത്. അഭിഭാഷകൻ ഉജ്ജ്വൽ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ വര്‍ധൻ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരും രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

ഇതും വായിക്കുക: അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപം; സദാനന്ദൻ മാസ്റ്റർക്ക് ആശംസകളുമായി പ്രധാനമന്ത്രി

കണ്ണൂർ കൂത്തുപറമ്പ് ഉരുവച്ചാൽ സ്വദേശിയാണ് സി സദാനന്ദൻ മാസ്റ്റർ. ‌അധ്യാപകനും സാമൂഹ്യപ്രവർത്തകനും വിദ്യാഭ്യാസവിചക്ഷണനും ചിന്തകനുമായ സി സദാനന്ദൻ മാസ്റ്ററെ ആ പട്ടികയിൽ തന്നെയാണ് ഉൾപ്പെടുത്തിയത്. 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആർഎസ്എസ് ജില്ലാ സഹകാര്യവാഹക് ആയിരിക്കെ രാഷ്ട്രീയ കൊലപാതകത്തെ അതിജീവിച്ച വ്യക്തിയാണ് സദാനന്ദന്‍ മാസ്റ്റര്‍. സിപിഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട് കൃത്രിമക്കാലുകളുമായി ജീവിക്കുകയായിരുന്നു അദ്ദേഹം.

ഇതും വായിക്കുക: അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപം; സദാനന്ദൻ മാസ്റ്റർക്ക് ആശംസകളുമായി പ്രധാനമന്ത്രി

മുൻ വിദേശകാര്യ സെക്രട്ടറിയും അമേരിക്ക, ബംഗ്ലാദേശ്, തായ്‌ലൻഡ് എന്നിവിടങ്ങളിലെ അംബാസഡറുമായിരുന്നു ശ്രിംഗ്ല. 2023ൽ ഇന്ത്യയുടെ ജി 20 പ്രസിഡൻസിയുടെ ചീഫ് കോർഡിനേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മുംബൈ ഭീകരാക്രമണ കേസിൽ സർക്കാർ അഭിഭാഷകനായി സേവനമനുഷ്ഠിച്ച ഉജ്ജ്വൽ നിഗം നിയമവൃത്തങ്ങളിൽ അറിയപ്പെടുന്ന വ്യക്തിയാണ്. ഡോ. മീനാക്ഷി ജെയിൻ അറിയപ്പെടുന്ന ഒരു ചരിത്രകാരിയും ഡൽഹി സർവകലാശാലയിലെ ഗാർഗി കോളേജിലെ മുൻ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ്.