Leading News Portal in Kerala

‘എന്നെ ഞാനാക്കിയ മഹാനാണ് വി എസ് അച്യുതാനന്ദൻ’; വെള്ളാപ്പള്ളി നടേശൻ | Vellapally Natesan mourns senior communist leader VS Achuthanandan


Last Updated:

പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി വി എസ് എന്നും പടപൊരുതിയെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

News18News18
News18

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നെ ഞാനാക്കിയ മഹാനാണ് വി എസ് അച്യുതാനന്ദനെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പൊതു പ്രവർത്തനത്തിനും രാഷ്ട്രീയ പ്രവർത്തനത്തിനുമുള്ള ബാലപാഠങ്ങൾ വി എസാണ് പറഞ്ഞു തന്നതെന്നും വെള്ളാപ്പള്ളി നടേശൻ ന്യൂസ് 18 കേരളയോട് പറഞ്ഞു.

1963-ൽ അദ്ദേഹം എന്നെ പഞ്ചായത്തിൽ നിർത്തി മത്സരിപ്പിച്ചു. മറ്റ് നിരവധി തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം എന്നെ നിർത്തി മത്സരിപ്പിച്ചു. ഇതിനെല്ലാം ഉപരി, എസ്എൻഡിപി യോ​ഗത്തിന്റെ തെരഞ്ഞെടുപ്പ് വന്നപ്പോൾ പോലും അദ്ദേഹത്തിന്റെ പിൻബലത്താലാണ് താൻ വിജയച്ചിതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

‘സഹോദരതുല്യനായി അദ്ദേഹം എന്നെ ഒരുപാട് ഉയർത്തി എന്നത് സത്യമാണ്. അദ്ദേഹത്തിനൊപ്പം ഒരു അനുയായി ആയി അദ്ദേഹം പറയുന്ന കാര്യങ്ങൾ കേട്ട് അനുസരിച്ച് മുന്നോട്ട് പോകുന്ന പ്രവണതയാണ് എനിക്ക് ഉണ്ടായിരുന്നത്. വി.എസിനെ കുറിച്ച് രാഷ്ട്രീയത്തിലും അല്ലാതെയും പല അഭിപ്രായവ്യത്യാസങ്ങളും പലർക്കും ഉണ്ടാകും. എന്നാൽ, ആർക്കും അവ​ഗണിക്കാൻ പറ്റാത്ത ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് വി.എസ് അച്യുതാനന്ദൻ.’- വെള്ളാപ്പള്ളി പറഞ്ഞു.

‘പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി അദ്ദേഹം എന്നും പടപൊരുതി. ഇവരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി അവരുടെ അവകാശങ്ങൾ നേടികൊടുക്കുവാൻ ഒരു വിട്ടു വീഴ്ചയില്ലാതെ ആരോടും പോരാടുന്ന പോരാളിയായിരുന്നു. പാർട്ടി നേതൃതത്വത്തിനെതിരെയും അദ്ദേഹം ഒരുപാട് പോരാട്ടങ്ങൾ നടത്തിയിട്ടുണ്ട്. അതിലൊക്കെയും അയാൾ വിജയിച്ചിട്ടുണ്ട്. അതിനാലാണ്, അദ്ദേഹത്തെ കേരള മുഖ്യമന്ത്രിവരെയാക്കുവാൻ തയ്യാറായത്. ആ മഹാന്റെ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഞാൻ ദുഃഖിക്കുന്നു.’- വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.