V S Achuthanandan| വി എസിന്റെ സംസ്കാരം ബുധനാഴ്ച വലിയ ചുടുകാട്ടിൽ | 10 points on communist leader VS Achuthanandan funeral on Wednesday
Last Updated:
തിങ്കൾ വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും
തിരുവനനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചു. തിങ്കൾ രാത്രി മുതൽ പൊതുദർശനം ആരംഭിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച 3.20നായിരുന്നു വി .എസ് അച്യുതാനന്ദൻ അന്തരിച്ചത്. വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസത്തോളമായി ആശുപത്രിയിലായിരുന്നു.
- തിങ്കൾ വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും
- തിങ്കളാഴ്ച രാത്രി പൊതുദർശനം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ ഉണ്ടാകും.
- തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
- ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയ്ക്ക് ദർബാർ ഹാളിലേക്ക് പൊതുദർശനത്തിന് കൊണ്ടുപോകും.
- ദർബാർ ഹാളിൽ രാത്രിയും പൊതുദർശനം ഉണ്ടാകും.
- രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും.
- ചൊവ്വാഴ്ച ഉച്ചയ്ക്ക് ദേശീയപാത വഴി ആലപ്പുഴയിലേക്ക് ഭൗതികദേഹം കൊണ്ടുപോകും.
- ചൊവ്വാഴ്ച രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.
- ബുധനാഴ്ച രാവിലെ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനം.
- വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം
Thiruvananthapuram,Kerala
July 21, 2025 5:23 PM IST