Leading News Portal in Kerala

ഒടുവിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് പോയി; മടക്കം ഒരുമാസത്തിനുശേഷം| ‌UK F-35 fighter jet Finally Departs from thiruvananthapuram Airport After A Month


Last Updated:

ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു‌ കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു കെയിലേക്ക് പോകും

ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം പറന്നുയരുന്നുബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം പറന്നുയരുന്നു
ബ്രിട്ടന്റെ എഫ്-35 യുദ്ധവിമാനം പറന്നുയരുന്നു

തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35ബി യുദ്ധവിമാനം 39 ദിവസത്തിനുശേഷം രാജ്യം വിട്ടു. സാങ്കേതിക തകരാറുകളെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി പ്രവര്‍ത്തന ക്ഷമത ബോധ്യപ്പെട്ടതോടെയാണ് വിമാനം യു‌ കെയിലേക്ക് പറന്നത്. തിരുവനന്തപുരത്ത് നിന്ന് നേരെ ഓസ്‌ട്രേലിയയിലേക്കാണ് പോവുക. അവിടെനിന്ന് പിന്നീട് യു കെയിലേക്ക് പോകും.

ചൊവ്വാഴ്ച്ച രാവിലെ 10.45ഓടെയായിരുന്ന വിമാനം പറന്നുയർന്നത്. ഓസ്ട്രേലിയയിലെ ഡാർവിൻ വിമാനത്താവളത്തിലേക്കാണ് വിമാനം പോയതെന്ന് വിമാനത്താവള അധിക്യതർ പറഞ്ഞു. രാവിലെ 9.30 ഓടെ വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൻ്റെ അനുമതിയും ലഭ്യമാക്കിയ ശേഷമായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫ്.

ജൂൺ 14 രാത്രി 9.30- ന് അറബിക്കടലിലെ സൈനിക അഭ്യാസത്തിനിടെ കടലിൽ നങ്കൂരമിട്ടിരുന്ന ബ്രിട്ടണിൻ്റെ വിമാനവാഹിനി കപ്പലായ എച്ച് എം എസ് എന്ന കപ്പലിൽ ഇറങ്ങാനായി ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് വിമാനത്തിന് ഇറങ്ങാനായിരുന്നില്ല. ഇതേ തുടർന്നാണ് വിമാനത്തെ തിരുവനന്തപുരത്തേക്ക് വഴി തിരിച്ചുവിട്ടത്. വിമാനം 4000 കിലോ ഇന്ധനം നിറച്ച് പുറപ്പെടാൻ തയ്യാറപ്പോഴായിരുന്നു ഹൈഡ്രോളിക് സംവിധാനത്തിനും ഓക്സിലറി പവർ യൂണിറ്റിനും തകരാർ ഉള്ളതായി പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കപ്പലിൽ നിന്ന് ഹെലികോപ്ടറിൽ വിദഗ്ധർ എത്തിയിരുന്നുവെങ്കിലും തകരാർ പരിഹരിക്കാൻകഴിഞ്ഞിരുന്നില്ല.

തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത് ദിവസങ്ങളും ആഴ്ചകളും പിന്നിട്ടിട്ടും തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ വിമാനത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി കേരള ടൂറിസം പങ്കുവെച്ച ‘എനിക്ക് മടങ്ങേണ്ടാ’ എന്ന ശ്രദ്ധ നേടിയിരുന്നു. പച്ചപ്പ് പശ്ചാത്തലമാക്കി റണ്‍വേയില്‍ നില്‍ക്കുന്ന എഫ് 35 ബി യുടെ ചിത്രമായിരുന്നു ഉപയോഗിച്ചത്. പിന്നാലെ സമാന രീതിയില്‍എഫ് 35 ബി വിമാനത്തിന്റെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ളപല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ‌ പ്രത്യക്ഷപ്പെട്ടിരുന്നു.

Summary: A UK F-35 fighter jet, which had been grounded at Kerala’s Thiruvananthapuram International Airport due to a technical glitch, finally took off after 39 days.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഒടുവിൽ ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനം തിരുവനന്തപുരത്ത് നിന്ന് യുകെയിലേക്ക് പോയി; മടക്കം ഒരുമാസത്തിനുശേഷം