Leading News Portal in Kerala

വി.എസ്: ‘ജനങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട സഖാവ്’ : നിലമ്പൂർ ആയിഷ


Last Updated:

വിഎസിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും, പ്രത്യേകിച്ച് സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ നിലപാടുകളെയും അനുസ്മരിച്ച്‌ ആയിഷ

നിലമ്പൂർ ആയിഷനിലമ്പൂർ ആയിഷ
നിലമ്പൂർ ആയിഷ

മലപ്പുറം: മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ (V.S. Achuthanandan) വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിയും അദ്ദേഹവുമായുള്ള ഓർമ്മകൾ പങ്കുവെച്ചും മുതിർന്ന ചലച്ചിത്ര താരം നിലമ്പൂർ ആയിഷ (Nilambur Ayisha). ജനങ്ങളോടുള്ള വിഎസിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും, പ്രത്യേകിച്ച് സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള അദ്ദേഹത്തിൻ്റെ നിലപാടുകളെയും ആയിഷ അനുസ്മരിച്ചു.

വി.എസ്. അച്യുതാനന്ദൻ എന്നും സാധാരണ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നുവെന്ന് നിലമ്പൂർ ആയിഷ പറഞ്ഞു. “അഴിമതിക്കും അനീതിക്കുമെതിരെ ശക്തമായ നിലപാടെടുത്ത സഖാവായിരുന്നു അദ്ദേഹം. വി.എസ്. നൽകിയ ധൈര്യം ചെറുതല്ല. ജനങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ട സഖാവായിരുന്നു അദ്ദേഹം,” ആയിഷ മാധ്യമങ്ങളോട് വ്യക്തമാക്കി.

സ്ത്രീകളുടെ വിഷയങ്ങളിൽ വി.എസ്. കാണിച്ച ജാഗ്രതയെ ആയിഷ പ്രത്യേകം പരാമർശിച്ചു. “എവിടെ ഒരു സ്ത്രീപീഡനം ഉണ്ടായാലും അവിടെ നീതിക്കായി ഒരു വി.എസ്. ഉണ്ടായിരുന്നു,” അവർ കൂട്ടിച്ചേർത്തു. വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരള സമൂഹത്തിന്, വിശേഷിച്ചും സാധാരണക്കാർക്ക് വലിയ നഷ്ടമാണെന്നും ആയിഷ പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസത്തോളം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വി.എസ്. അച്യുതാനന്ദന്റെ അന്ത്യം കഴിഞ്ഞ ദിവസമായിരുന്നു. അവസാന നാളുകളിൽ ഗുരുതരാവസ്ഥയിൽ തുടർന്ന അദ്ദേഹത്തിന് ഡയാലിസിസ് ഉൾപ്പെടെയുള്ള മികച്ച ചികിത്സാ സഹായങ്ങൾ നൽകിവരികയായിരുന്നു.

Summary: Veteran Malayalam actor Nilambur Ayisha remembered late former Kerala Chief Minister V.S. Achuthanandan through words. She hailed his attitude against injustice and how he stood rock solid with women who had fallen prey for sexual abuse