അമ്മയെ ആക്രമിച്ചയാളെ മകന്‍ പത്ത് വര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്തി; അടിപൊളി പാര്‍ട്ടി നടത്തിയപ്പോൾ അറസ്റ്റിലായി Lucknow Man waits for 10 years to Murder His Mothers Attacker arrested while throwing a party
Last Updated:
സോഷ്യൽ മീഡിയയിൽ പങ്കുവച്ച പാര്‍ട്ടിയുടെ വീഡിയോയും ചിത്രങ്ങളും കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്
അമ്മയെ ആക്രമിച്ചയാളെ മകന്‍ പത്തുവര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്തി. ഇതിന് പിന്നാലെ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നടത്തുകയും പോലീസ് പിടിയിലാവുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് ബോളിവുഡ് സിനിമയിലേതുപോലെയുള്ള പ്രതികാരത്തിന്റെ ത്രില്ലർ സംഭവം നടന്നത്. ലഖ്‌നൗ സ്വദേശിയായ സോനു കശ്യപാണ് പത്ത് വര്‍ഷത്തോളം കാത്തിരുന്ന് തന്റെ അമ്മയെ അപമാനിച്ച മനോജ് എന്നയാളെ കൊലപ്പെടുത്തിയത്.
തേങ്ങാകച്ചവടക്കാരനായ മനോജ് ഒരു ചെറിയ തര്‍ക്കത്തിന്റെ പേരിലാണ് സോനുവിന്‌റെ അമ്മയെ ആക്രമിച്ചത്. ഇതിന് പിന്നാലെ മനോജ് ഇവിടെ നിന്ന് പോയി. മനോജിനെ കാണാതായതോടെ സോനുവിന്റെ പ്രതികാരദാഹം വർധിച്ചു. പത്ത് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം ലഖ്‌നൗവിലെ മുന്‍ഷി പുലിയ പ്രദേശത്ത് മനോജ് താമസിക്കുന്നതായി സോനു മനസ്സിലാക്കി. ഇതിന് പിന്നാലെ മനോജിനെ കൊലപ്പെടുത്താന്‍ സോനു ആസൂത്രണം തുടങ്ങി.
തന്റെ സുഹൃത്തുക്കളായ രഞ്ജിത്, ആദില്‍, സലാമു, റഹ്‌മാത് അലി എന്നിവരെ ഒപ്പം കൂട്ടിയാണ് കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കൊലപാതകത്തിന് ശേഷം പാര്‍ട്ടി നടത്താമെന്ന് അവർക്ക് വാഗ്ദാനം നൽകുകയും ചെയ്തു. മേയ് 22ന് രാത്രിയില്‍ കടപൂട്ടി മടങ്ങുകയായിരുന്ന മനോജിനെ അവര്‍ പതിയിരുന്ന് ആക്രമിച്ചു. ഇരുമ്പ് വടികൊണ്ടായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു.
ഇതിന് പിന്നാലെ സോനു കൊലപാതകത്തിന് കൂട്ടുനിന്ന തന്റെ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നടത്തി. പാര്‍ട്ടിയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മനോജിനെ ആക്രമിച്ച സ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഓറഞ്ച് ടീ ഷര്‍ട്ട് ധരിച്ച പ്രതിയെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ വഴി പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കൊലപാതകത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Lucknow,Uttar Pradesh
July 22, 2025 4:31 PM IST
അമ്മയെ ആക്രമിച്ചയാളെ മകന്‍ പത്ത് വര്‍ഷം കാത്തിരുന്ന് കൊലപ്പെടുത്തി; അടിപൊളി പാര്‍ട്ടി നടത്തിയപ്പോൾ അറസ്റ്റിലായി