Leading News Portal in Kerala

വാട്സാപ് സ്റ്റാറ്റസിട്ടു, ഗ്രൂപ്പിൽ സന്ദേശമയച്ചു; പിന്നാലെ യുവ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി| Young woman doctor from Manjeri Medical College found dead


Last Updated:

സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റാറ്റസായി വയ്ക്കുകയും ചെയ്തു

ഡോ. ഫർസീനഡോ. ഫർസീന
ഡോ. ഫർസീന

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ യുവ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സി കെ ഫർസീന(35) ആണ് മരിച്ചത്.

ഇതും വായിക്കുക: വി എസ് അച്യുതാനന്ദനെതിരെ അധിക്ഷേപകരമായ പോസ്റ്റിട്ട സര്‍ക്കാർ അധ്യാപകൻ അറസ്റ്റില്‍

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണു മഞ്ചേരി വയപ്പാറപ്പടിയിലെ ഫ്ലാറ്റിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് നാലോടെ സഹപാഠികളുടെ വാട്സാപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കുന്നത് സംബന്ധിച്ച സന്ദേശം അയയ്ക്കുകയും സ്റ്റാറ്റസായി വയ്ക്കുകയും ചെയ്തു. ഇന്നലെ ഉച്ചവരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും സഹപ്രവർത്തകർ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)