വി എസ് അച്യുതാനന്ദന്റെ പൊതുദർശനം, വിലാപയാത്ര; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം| Traffic restrictions in Thiruvananthapuram city in connection with the mourning procession of former CM VS Achuthanandan
Last Updated:
രാവിലെ 7 മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക. സെക്രട്ടേറിയേറ്റ് ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്ന് പൊലീസ്
ഗതാഗത നിയന്ത്രണം ഇങ്ങനെ
- വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നവർ പുളിമൂട്, ഹൗസിംഗ് ബോര്‍ഡ് ജംഗ്ഷൻ, രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളിൽ ഇറങ്ങിയ ശേഷം ദര്‍ബാര്‍ ഹാളിലേക്ക് പോകണം.
- പൊതുദര്‍ശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ യൂണിവേഴ്സിറ്റി ക്യാംപസ്, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി പാര്‍ക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ട്, തൈക്കാട് പിറ്റിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യണം.
- വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര ഗ്രൗണ്ടിലും കവടിയാറിലെ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലും പൂജപ്പുര ഗ്രൗണ്ടിലുമായി പാര്‍ക്ക് ചെയ്യണം.
- പാര്‍ക്കിംഗ് സ്ഥലങ്ങളിലല്ലാതെ പ്രധാന റോഡിലും ഇടറോഡിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
- വിലാപയാത്ര കടന്നു പോകുന്ന സെക്രട്ടേറിയേറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉളളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം , പാങ്ങപ്പാറ, കാര്യവട്ടം , കഴക്കൂട്ടം, വെട്ട്റോഡ് വരെയുളള റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
- വിലാപയാത്ര കടന്ന് പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹന ഗതാഗതം വഴി തിരിച്ച് വിടുമെന്നും പൊലീസിൻ്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
- ട്രാഫിക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിന് 0471-2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് അറിയിച്ചു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 22, 2025 7:40 AM IST