Leading News Portal in Kerala

നവ്യാ ഹരിദാസ് മഹിളാമോർ‌ച്ച സംസ്ഥാന അധ്യക്ഷ; വി മനുപ്രസാദ് യുവമോർച്ച അധ്യക്ഷൻ| kerala bjp yuvamorcha mahila morcha gets new leadership


Last Updated:

ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു. മുകുന്ദന്‍ പള്ളിയറയാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍. സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയുടെ അധ്യക്ഷനായും ഷാജി രാഘവനെ കിസ്സാന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു

നവ്യ ഹരിദാസ്, മനു പ്രസാദ്നവ്യ ഹരിദാസ്, മനു പ്രസാദ്
നവ്യ ഹരിദാസ്, മനു പ്രസാദ്

തിരുവനന്തപുരം: യുവമോർച്ചക്കും മഹിളാമോർച്ചക്കും സംസ്ഥാനത്ത് ഇനി പുതിയ നേതൃത്വം. വി മനുപ്രസാദാണ് യുവമോർച്ച അധ്യക്ഷൻ. നവ്യാ ഹരിദാസാണ് മഹിളാ മോർച്ച അധ്യക്ഷ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒബിസി മോര്‍ച്ചയുടെ അധ്യക്ഷനായി എം പ്രേമന്‍ മാസ്റ്ററേയും എസ് സി മോര്‍ച്ചയുടെ അധ്യക്ഷനായി ഷാജുമോന്‍ വട്ടേക്കാടിനേയും പ്രഖ്യപിച്ചു.

മുകുന്ദന്‍ പള്ളിയറയാണ് എസ് ടി മോര്‍ച്ചയുടെ അധ്യക്ഷന്‍.സുമിത് ജോര്‍ജിനെ മൈനോരിറ്റി മോര്‍ച്ചയുടെ അധ്യക്ഷനായും ഷാജി രാഘവനെ കിസ്സാന്‍ മോര്‍ച്ചയുടെ അധ്യക്ഷനായും തീരുമാനിച്ചു.